
ദില്ലി: കെപിസിസി അധ്യക്ഷ പ്രഖ്യാപനം വൈകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധി. മുഴുവന്‍ സമയ അധ്യക്ഷന്‍ വരണമെന്ന ആവശ്യം ദില്ലിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ വി ഡി സതീശന്‍ ഉന്നയിച്ചു. എംപി സ്ഥാനം പാര്‍ട്ടി പ്രസിഡന്‍റ് പദവിക്ക് അയോഗ്യതയല്ലെന്നും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പിന്നാലെ മുഖ്യമന്ത്രിയ കണ്ട ശേഷം കൊടിക്കുന്നില്‍ സുരേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി. പിഎം ശ്രീ വിവാദം രാഹുല്‍ ഗാന്ധി - വി ഡി സതീശന്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ല.
കെപിസിസി അധ്യക്ഷനെ ഉടന്‍ നിയമിക്കണമെന്ന രാഷ്ട്രീയ കാര്യ സമിതിയിലെ ശക്തമായ വികാരം രാഹുല്‍ ഗാന്ധിയെ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ ദൗത്യം. പത്ത് ജന്‍പഥില്‍ അര മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. മുഴുവന്‍ സമയ അധ്യക്ഷനില്ലാത്ത പ്രതിസന്ധി രാഹുല്‍ ഗാന്ധിയെ വി ഡി സതീശന്‍ ധരിപ്പിച്ചു. വിഷയം അടിയന്തര പ്രധാന്യത്തോടെ ഹൈക്കമാന്‍ഡ് ഇതുവരെ പരിഗണിച്ചിരുന്നില്ല. തീരുമാനം വൈകില്ലെന്ന മറുപടി മുഖ്യമന്ത്രിക്ക് രാഹുല്‍ ഗാന്ധി നല്‍കിയതായാണ് വിവരം. ഏതെങ്കിലും പേര് മുഖ്യമന്ത്രി മുന്‍പോട്ട് വെച്ചോയെന്ന് വ്യക്തമല്ല. ജോസഫ് വാഴക്കനെ പരിഗണിക്കുന്നതില്‍ വി ഡി സതീശന് എതിര്‍പ്പില്ലെന്നാണ് സൂചന. ഏറ്റവുമൊടുവില്‍ ടി എന്‍ പ്രതാപന്‍റെ പേരും ചര്‍ച്ചകളിലേക്ക് വന്നിരുന്നു. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കേരളഹൗസില്‍ തിരികെയെത്തിയ വിഡി സതീശനെ തൊട്ടു പിന്നാലെ അധ്യക്ഷ മോഹം ഉള്ളിലുള്ള കൊടിക്കുന്നില്‍ സുരേഷ് വന്നു കണ്ടു. ഇനി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി. മുഴുവന്‍ സമയ അധ്യക്ഷനാകാനുള്ള താല്‍പര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊടിക്കുന്നില്‍ പരസ്യമാക്കി.
മാസങ്ങള്‍ക്കപ്പുറം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സംഘടനാവിഷയങ്ങള്‍ പരിഗണിക്കുന്നതിനാണ് ഇപ്പോള്‍ ഹൈക്കമാന്‍ഡ് മുന്‍ഗണന നല്‍കുന്നത്. കേരളത്തിലെ പ്രഖ്യാപനം അതിനാല്‍ ഉടനുണ്ടാകുമോയെന്ന് വ്യക്തമല്ല. അതേസമയം പി എം ശ്രീ രാഹുല്‍ - വി ഡി സതീശന്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ലെന്നാണ് വിവരം. പദ്ധതി സംഘ പരിവാര്‍ അജണ്ടയെന്ന നിലപാടാണ് എഐസിസിയുടേത്. പാഠ്യപദ്ധതിയില്‍ ഇടപെടരുത്, ഏതൊക്കെ സ്കൂളുകളില്‍ നടപ്പാക്കുമെന്ന് സംസ്ഥാനം നിശ്ചയിക്കും തുടങ്ങിയ നിബന്ധങ്ങള്‍ അംഗീകരിച്ചെങ്കില്‍ മാത്രം തുടര്‍നീക്കമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഉപസമിതി റിപ്പോര്‍ട്ടിന് പിന്നാലെ ഇക്കാര്യങ്ങളില്‍ കേന്ദ്രവുമായി ഉദ്യോഗസ്ഥ, മന്ത്രി തലങ്ങളില്‍ ചര്‍ച്ച നടക്കുമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം രാഹുല്‍ ഗാന്ധിയുടെ ഛാത്രം കി ഗൂഞ്ച് പരിപാടി രാജ്യവ്യാപകമാക്കുന്നതിന്‍റെ ആലോചനക്ക് കൂടിയാണ് മുഖ്യമന്ത്രി എത്തിയതെങ്കിലും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് യോഗം നടന്നില്ല. പി എം ശ്രീയടക്കം മറ്റ് വിഷയങ്ങളിലും എഐസിസി തലത്തില്‍ ചര്‍ച്ചയുണ്ടായില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam