
ദില്ലി: മൂന്ന് ദിവസത്തെ വയനാട് സന്ദർശനത്തിനെത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഷെഹലയുടെ കുടുംബത്തെ സന്ദർശിക്കും. ക്ലാസ് മുറിക്കുള്ളിൽ വച്ച് പാമ്പ് കടിയേറ്റ് ഷെഹല ഷെറിൻ എന്ന പത്ത് വയസ്സുകാരി മരിച്ചത് കഴിഞ്ഞ മാസമാണ്. അധ്യാപകരുടെയും ഡോക്ടർമാരുടെയും അനാസ്ഥയെ തുടർന്നാണ് ഷെഹല മരിച്ചതെന്ന് ആരോപണമുയർന്നതിനെ തുടർന്ന് സംസ്ഥാനത്തെമ്പാടും വൻപ്രതിഷേധങ്ങളാണ് നടന്നത്. സുൽത്താൻ ബത്തേരി സർവ്വജന ഗവൺമെന്റ് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ഷെഹല.
വയനാട് സന്ദർശിക്കുന്ന അവസരത്തിൽ ഷെഹലയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണുമെന്ന് രാഹുൽഗാന്ധി ഉറപ്പ് നൽകിയിരുന്നു. കൂടാതെ നാശാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടം പുനർനിർമ്മിക്കാൻ ഫണ്ട് ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. വ്യാഴാഴ്ച മുതൽ രാഹുൽ ഗാന്ധിയുടെ നിയോജകമണ്ഡലത്തിലെ ഔദ്യോഗിക സന്ദർശനം ആരംഭിക്കും. ഡിസംബർ നാലിനാണ് ഇദ്ദേഹം കോഴിക്കോടെത്തുന്നത്. ഏഴിന് ഷഹലയുടെ മാതാപിതാക്കളെ കാണും. മറ്റ് പാർട്ടി സമ്മേളനങ്ങളിലും രാഹുൽ ഗാന്ധി സാന്നിദ്ധ്യമറിയിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam