
തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസ് പ്രതികളായ ആർ എസ് എസ് പ്രവർത്തകരെ കോടതി വെറുതേവിട്ടതിൽ മുഖ്യമന്ത്രി പിണറായി വിജയനും കേരള പൊലീസിനുമെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. 'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല സംഘി വിജയാ' എന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞ രാഹുൽ, അടിമ ജീവിതമെന്നും മുഖ്യമന്ത്രിയെ പരിഹസിക്കുന്ന ചിത്രവും പങ്കുവച്ചു. രഞ്ചിത് ശ്രീനിവാസൻ കേസിലെ പ്രതികളായ മുഴുവൻ എസ് ഡി പി ഐക്കാർക്കും ശിക്ഷ വാങ്ങി കൊടുത്ത അന്വേഷണം നടത്തിയ പൊലീസിന്, ഷാൻ കൊലക്കേസിൽ ആർ എസ് എസുകാർക്കെതിരെ ഈ കുറ്റമറ്റ വേഗതയില്ലെന്നും രാഹുൽ വിമർശിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ
പള്ളിയിൽ കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവിയെ RSS കാർ കൊല്ലുന്നത് 2017ൽ.
അന്ന് കേരളത്തിന്റെ ആഭ്യന്തര മന്ത്രി പിണറായി വിജയൻ.
അന്വേഷണം നടത്തിയത് വിജയന്റെ പോലീസ്.
റിയാസ് മൗലവി കൊലക്കേസിൽ ഗൂഡാലോചനയില്ലെന്ന് പോലീസ് തന്നെ റിപ്പോർട്ട് കൊടുത്തിട്ടാണ് പ്രതികളെ പിടിച്ചത്.
ആ പോലീസ് അന്വേഷണത്തിന്റെ പഴുത് ഉപയോഗിച്ച് ഇന്ന് RSSകാരായ പ്രതികളെ കോടതി വെറുതെ വിടുന്നു.
ഈ അടുത്താണ് ആലപ്പുഴയിൽ SDPlക്കാർ 2021ൽ കൊന്ന രഞ്ചിത് ശ്രീനിവാസൻ കേസിലെ പ്രതികളായ മുഴുവൻ SDPIക്കാരെയും കോടതി വധശിക്ഷ വിധിച്ചത്. കുറ്റമറ്റ അന്വേഷണമാണ് ആ കേസിലെ വേഗത്തിലുള്ള വിധിക്ക് കാരണം.
എന്നാൽ ശ്രീനിവാസൻ കൊല്ലപ്പെടുന്നതിനു 24 മണിക്കൂർ മുൻപ് RSSകാർ കൊന്ന ഷാൻ കൊലക്കേസിൽ ഈ കുറ്റമറ്റ വേഗതയില്ല, അതിനാൽ ശിക്ഷ വിധിച്ചിട്ടുമില്ല.
ഇക്കാലത്തൊക്കെ കേരളത്തിന്റെ ആഭ്യന്തര മന്ത്രി 'സംഘിയുടെ പേടി സ്വപ്നം' വിജയനാണെന്ന് പ്രത്യേകം പറയണ്ടാല്ലോ!
റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല സംഘി വിജയ....
മതേതര കേരളം കണക്ക് വീട്ടുക
തന്നെ ചെയ്യും....
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam