അതിവേ​ഗ നീക്കവുമായി രാഹുൽ, രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യഹർജി നൽകി

Published : Dec 06, 2025, 11:15 AM ISTUpdated : Dec 06, 2025, 03:08 PM IST
 Rahul Mamkootathil

Synopsis

രണ്ടാമത്തെ കേസിൽ തിരുവനന്തപുരം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരിക്കുകയാണ്. 

തിരുവനന്തപുരം: തനിക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിലും മുൻകൂർ ജാമ്യ ഹർജി നൽകാൻ അതിവേഗ നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ ഹർജി നൽകി. പേര് പോലും ഇല്ലാത്ത പരാതിയിലാണ് പോലീസ് കേസ് റജിസ്റ്റർ ചെയ്തതെന്നും അറസ്റ്റ് ചെയ്ത് വേട്ടയാടാനാണ് നീക്കമെന്നുമാണ് രാഹുലിന്‍റെ വാദം.

രണ്ടാം കേസിൽ പൊലീസിന് അറസ്റ്റിന് തടസമില്ലാത്ത സാഹചര്യത്തിലാണ് രാഹുൽ വീണ്ടും ജാമ്യ ഹര്‍ജി സമര്‍പ്പിക്കാനൊരുങ്ങുന്നത്. രണ്ടാം കേസിൽ പരാതിക്കാരി ആരെന്ന് പോലും ഇതുവരെ തനിക്കോ അഭിഭാഷകര്‍ക്കോ വ്യക്തമല്ലെന്നാണ് രാഹുൽ പറയുന്നത്. അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് രാഹുൽ ഉന്നയിക്കുന്ന പ്രധാന വിഷയം. വ്യക്തതയില്ലാത്ത കേസെടുത്ത് തന്നെ കുടുക്കാൻ ശ്രമിക്കുന്നു എന്നാണ് രാഹുൽ കോടതിയെ അറിയിച്ചിരിക്കുന്നത്. രണ്ടാമത്തെ പരാതി എത്തിയത് കെപിസിസി അധ്യക്ഷന് മുന്നിലാണ്. അദ്ദേഹം അത് ഡിജിപിക്ക് കൈമാറുകയാണ് ചെയ്തത്. ഡിജിപിയുടെ നിര്‍ദേശപ്രകാരണ് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയും അതിൽ എഫ്ഐആര്‍ തയ്യാറാക്കുകയും ചെയ്തിട്ടുള്ളത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിൽ വൻക്രമക്കേട്; 14.93 കോടി ജീവനക്കാരൻ തട്ടിയെടുത്തു, ഗുരുതര വീഴ്ചയെന്ന് സ്പെഷ്യൽ ഓഡിറ്റ് റിപ്പോര്‍ട്ട്
'കലോത്സവം 2026ലെ തൃശൂര്‍ പൂരത്തിന്‍റെ കര്‍ട്ടൻ റെയ്സര്‍'; അതിരാവിലെ സ്കൂള്‍ കലോത്സവത്തിന്‍റെ മുഖ്യവേദി സന്ദര്‍ശിച്ച് സുരേഷ്‍ഗോപി