
കൊച്ചി: മന്ത്രി ഗണേഷ് കുമാറിനെതിരെയുള്ള ഭാര്യയുടെ ആരോപണത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഉമ്മന്‍ ചാണ്ടിയോട് കാണിച്ച നീതികേടിനുള്ള കൂലിയാണെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്. ഗണേഷ് കുമാറിനെ പൊലീസ് എപ്പോള്‍ അറസ്റ്റ് ചെയ്യുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. ഹോട്ടല്‍ വളഞ്ഞ് രാത്രി എംഎഎല്‍എയെ അറസ്റ്റ് ചെയ്ത പൊലീസാണിതെന്നും രാഹുല്‍ ഓര്‍മ്മിപ്പിച്ചു. ഗണേഷ് കുമാർ എന്റെ യോഗ്യതയെ കുറിച്ച് പറഞ്ഞു, ഗണേഷിന്റെ യോഗ്യത ഏറ്റവും നന്നായി അറിയാവുന്നത് ആർ ബാലകൃഷ്ണപിള്ളക്കാണ്. ഒറ്റയടിക്ക് മൂന്ന് പാട് കിട്ടിയ ആളാണ് ഗണേഷ് കുമാർ.
നിരന്തര കുറ്റവാളി ആയ ഗണേഷിനെ കുറിച്ച് ഭാര്യ തന്നെ പരാതി ഉന്നയിച്ചു. എല്ലാവരും സുരക്ഷക്കായി വിളിക്കുന്ന പൊലീസ് നമ്പറിൽ ആണ് അവരും വിളിച്ചത്. കെബി ഗണേഷ് കുമാറിന് ധാരാളം പ്രണയങ്ങൾ ഉണ്ടെന്ന് പറഞ്ഞു. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. അദ്ദേഹം കെഎസ്ആർടിസി മന്ത്രി അല്ലേയെന്നും കെഎസ്ആർടിസി ബസ് ഒന്നും അല്ലല്ലോ വഴിയിൽ കാണുന്നവരെ എല്ലാം വിളിച്ചു കയറ്റാൻ എന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. ഗണേഷ് കുമാറിന്റെ ഭാര്യയെ മന്ത്രിയുടെ സ്റ്റാഫുകൾ കയ്യേറ്റം ചെയ്തുവെന്നും രാഹുൽ ആരോപിച്ചു. രാജ്യത്തിന്റെ നിയമത്തിന്റെ ഒരു പരിരക്ഷയും കിട്ടാത്ത കുറ്റകൃത്യം അവിടെ നടന്നോ എന്ന് ഗണേഷ് കുമാർ വ്യക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam