
തിരുവനന്തപുരം: പത്മജ വേണുഗോപാലിനെതിരെ വീണ്ടും വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍. പത്മജ വേണുഗോപാൽ കേസ് കൊടുക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഞാനുൾപ്പെടെയുള്ള കോൺഗ്രസുകാരാണ് പത്മജക്കെതിരെ കേസുകൊടുക്കേണ്ടതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരത്ത് പറഞ്ഞു.
പത്മജ വേണുഗോപാലിന്‍റെ പിതൃത്വത്തെ കുറിച്ച് താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കെ കരുണാകരൻ്റെ ഏറ്റവും വലിയ മൂല്യമായ മതേതര പാരമ്പര്യം അവകാശപ്പെടാൻ പത്മജ ഇനി കഴിയില്ലെന്നാണ് താന്‍ പറഞ്ഞെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിശദീകരിച്ചു. കെ കരുണാകരുണാകരൻ്റെ ആ രാഷ്ട്രീയ പിതൃത്വം മുരളീധരനാണ് അവകാശപ്പെടാന്‍ സാധിക്കുകയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബിജെപി അംഗത്വമെടുത്തതിന് ശേഷം കേരളത്തിലെത്തിയ പത്മജയ്ക്ക് ഗംഭീര സ്വീകരണമാണ് സംസ്ഥാന നേതൃത്വം നല്‍കിയത്. വിമാനത്താവളത്തില്‍ തന്നെ വമ്പൻ സ്വീകരണമൊരുക്കിയ ബിജെപി പിന്നീട് സംസ്ഥാന കാര്യാലയത്തിലെത്തി അവിടെയും വരവേല്‍പ് നടത്തി. ബിജെപി സംസ്ഥാന നേതാക്കളായ കെ സുരേന്ദ്രൻ, വി മുരളീധരൻ എന്നിവരടക്കമാണ് പത്മജയ്ക്ക് സ്വീകരണമൊരുക്കിയത്.
Also Read: മോദിജിയുടെ രീതികള്‍ ഇഷ്ടം, അളമുട്ടിയാല്‍ ചേരയും കടിക്കും: പത്മജ