
തിരുവനന്തപുരം: ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന രണ്ടാം പരാതിയില്‍ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് അനുവധിച്ച മുൻകൂർ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് മാറ്റി. പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷയിൽ വാദം കേൾക്കുന്നത് കോടതി മാറ്റി. തർക്കം എഴുതി സമർപ്പിക്കണം ഇതിനായി സമയം വേണമെന്ന പ്രതിഭാഗ ആവശ്യത്തെ തുടർന്നാണ് അപേക്ഷ കോടതി മാറ്റിയത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ വക്കീൽ ശാസ്ത്തമംഗലം അജിത് കോടതിയില്‍ ഹാജരായി. ബലാത്സംഗം ഉൾപ്പെട്ട കേസ് ആയതിനാൽ ഇരയുടെ വിവരങ്ങൾ അടങ്ങിയ രേഖകൾ പ്രതി ഭാഗത്തിന് നൽകിയത്തിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കണം എന്ന് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി കോടതിയിൽ ആവശ്യപ്പെട്ടു. ഹർജിയിൽ വിശദമായ വാദം കോടതി മാർച്ച് 6 ലേക്ക് വീണ്ടും പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിക്കുമ്പോൾ നൽകിയിരുന്ന അഞ്ചാമത്തെ വ്യവസ്ഥയാണ് രാഹുൽ മാങ്കൂട്ടത്തിൽ ലംഘിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam