അന്വേഷണത്തിലൂടെ യാഥാർഥ്യം പുറത്തുവരട്ടെ. ടെൻഡർ ഇല്ലാതെയാണ് പ്രവ‍ൃത്തികൾ കൈമാറിയതെന്ന് പരാതിക്കാരനായ മുഹമ്മദ് ഷമ്മാസ് തെളിയിച്ചാൽ ഒരു കോടി രൂപ നൽകും. പണം കെ.എസ്.യുവിന് നൽകാമെന്നും കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു.

കണ്ണൂർ: വിജിലൻസ് അന്വേഷണത്തെ സ്വാ​ഗതം ചെയ്ത് കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ടെൻഡർ ഇല്ലാതെ കാൾട്ടൺ കമ്പനിക്ക് കരാറുകൾ നൽകിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണത്തെ സ്വാ​ഗതം ചെയ്യുന്നതായി കമ്പനി അറിയിച്ചത്.

അന്വേഷണത്തിലൂടെ യാഥാർഥ്യം പുറത്തുവരട്ടെ. ടെൻഡർ ഇല്ലാതെയാണ് പ്രവ‍ൃത്തികൾ കൈമാറിയതെന്ന് പരാതിക്കാരനായ മുഹമ്മദ് ഷമ്മാസ് തെളിയിച്ചാൽ ഒരു കോടി രൂപ നൽകും. പണം കെ.എസ്.യുവിന് നൽകാമെന്നും കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു.

കെ.എസ്.യു നേതാവായ മുഹമ്മദ് ഷമ്മാസാണ് പി പി ദിവ്യക്കെതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നത്. ടെൻഡർ ഇല്ലാതെ കാർട്ടൺ കമ്പനിക്ക് കരാർ നൽകിയെന്നും ഇത് ദിവ്യയുടെ ബിനാമി കമ്പനിയാണെന്നുമാണ് പരാതിയുടെ ആരോപണം. പരാതിയിൽ ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുവിവരങ്ങളും വിജിലൻസ് പരിശോധിക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന അബ്ദുൾ ലത്തീഫിനെതിരേയും അന്വേഷണമുണ്ടാകും.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

അതിനിടെ, വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടതിന് പിന്നാലെ അന്വേഷണവുമായി സഹകരിക്കുമെന്ന് പി പി ദിവ്യ പ്രതികരിച്ചിരുന്നു. അന്വേഷണത്തെ സ്വാ​ഗതംചെയ്യുന്നതായും അപവാദങ്ങൾക്ക് മുന്നിൽ തലകുനിക്കില്ലെന്നും ദിവ്യ ഫെയ്സ്ബുക്കിൽ കുറിച്ചു.