ലൈംഗികാതിക്രമ കേസിലെ പ്രതിയായ കെഎസ്‍യു നേതാവിന് രാഹുലിന്‍റെ പിന്തുണ; നിന്നെ തള്ളിപ്പറയില്ലെന്ന് അതുലിന്‍റെ പോസ്റ്റിന് കമന്‍റ്

Published : Apr 21, 2026, 06:25 PM IST
mc athul rahul mamkootathil

Synopsis

ലൈംഗികാതിക്രമ കേസിൽ പ്രതിയായ കെഎസ്​യു നേതാവ് എം സി അതുലിന് പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിൽ. വീണ ജോർജിനെതിരായ പ്രതിഷേധത്തിന് പിന്നാലെയുള്ള വേട്ടയാടലാണ് കേസെന്ന അതുലിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് രാഹുൽ പിന്തുണ അറിയിച്ചത്. കോടതി കുറ്റക്കാരനെന്ന് വിധിക്കാതെ അതുലിനെ തള്ളിപ്പറയില്ലെന്നും രാഹുൽ കമന്റിൽ വ്യക്തമാക്കി.

അടുര്‍: ലൈംഗികാതിക്രമ കേസിലെ പ്രതിയായ കണ്ണൂര്‍ കെഎസ്​യു ജില്ലാ പ്രസിഡന്‍റ് എം സി അതുലിന് പിന്തുണയുമായി കോണ്‍ഗ്രസ് പുറത്താക്കിയ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിൽ. ലൈംഗിക അതിക്രമ കേസ് വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിനു പിന്നാലെയുള്ള വേട്ടയാടലെന്നുള്ള എം സി അതുലിന്‍റെ പോസ്റ്റിലാണ് പിന്തുണ നല്‍കികൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ കമന്‍റ് ചെയ്തത്. 'കുമാര പിള്ള സഖാവിന്റെ കാലം കഴിഞ്ഞിട്ടില്ല, അത് കൊണ്ട് തന്നെ ശരിയും തെറ്റും കോടതി തീരുമാനിക്കട്ടെ. കോടതി തെറ്റുകാരൻ എന്ന് പറയാതെ നിന്നെ തള്ളിപ്പറയില്ല. ആരോഗ്യ മേഖലയുടെ കടയ്ക്കൽ കത്രിക വെച്ച അഭിനേത്രിയുടെ തനിനിറം തുറന്നു കാണിച്ച കണ്ണൂരിന്റെ സമരനായകൻ' എന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കമന്‍റ്.

സൗഹൃദം ഉണ്ടായിരുന്ന സമയത്തെ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചെന്നും ആരെയും അപമാനിക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ലെന്നാണ് അതുൽ ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിച്ചത്. സാമ്പത്തിക വിവരങ്ങൾ കോടതിയിൽ ഹാജരാക്കുമെന്നും അതുൽ വ്യക്തമാക്കി. ലൈംഗിക പീഡന പരാതികളെ തുടര്‍ന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കിയത്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

വാർത്തകളും പരാതിയും കണ്ടു.

വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിന് ശേഷം മുതൽ പലവിധത്തിൽ ഭീഷണികളും വേട്ടയാടലുകളും നേരിടുകയാണ്. നിന്നെ ഫിനിഷ് ചെയ്യും' എന്നാണ് അടക്കം പറിച്ചിൽ. എല്ലാ നെറികെട്ട കളിയും പ്രതീക്ഷിച്ചു തന്നെയാണ് മുന്നോട്ടുപോയത്. പക്ഷേ ഇത് അല്പം കടന്ന കയ്യായ്പ്പോയി. ഒരാളെ ചീറ്റ് ചെയ്യണം എന്നുള്ള ഉദ്ദേശത്തിലോ സ്ത്രീകളെ അപമാനിക്കണമെന്നുള്ള ഉദ്ദേശത്തിലോ ഒരു കാലഘട്ടത്തിലും മുന്നോട്ടു പോയിട്ടില്ല. വിവിധ ക്യാമ്പസുകളിൽ സംഘടനാ പ്രവർത്തനം നടത്തി പല വിദ്യാർഥികളുമായും ഇടപഴകി മുന്നോട്ട് പോയ ഒരാളെന്ന നിലയിൽ അവർക്കൊക്കെ എൻ്റെ രാഷ്ട്രീയത്തെപ്പറ്റി അറിയാം എന്നാണ് കരുതുന്നത്.

സൗഹൃദവും പ്രണയവും ഉണ്ടായിരുന്ന സമയത്ത് പരസ്പരം ചെയ്ത സഹായങ്ങളും ഇടപെടലുകളും മറ്റ് രീതിയിൽ വ്യാഖ്യാനിച്ച് മുന്നോട്ട് പോകുന്നത് ശരിയാണോ എന്നത് കാലം തെളിയിക്കും. ഒരുപാട് ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ നിന്നും കടം മേടിച്ചും തിരിച്ചു കൊടുത്തും പല സുഹൃത്തുക്കളുടെ സഹായം കൊണ്ടുമൊക്കെ പൊതുപ്രവർത്തനം നടത്തി മുന്നോട്ട് പോകുന്ന സാധാരണക്കാരനാണ് ഞാനും. ഇപ്പോഴും കടവും ലോണുകളുമല്ലാതെ വ്യക്തിപരമായി ഈ പൊതുപ്രവർത്തനം കൊണ്ട് ഒന്നും സമ്പാദിച്ചിട്ടില്ല.

വേദനകളും യാതനകളും പ്രതിസന്ധികളും അനവധി ഉണ്ടായിട്ടുണ്ടെങ്കിലും ഈ പൊളിറ്റിക്സിൽ നിലനിൽക്കാൻ പ്രേരിപ്പിക്കുന്നത് ഇതിനോടുള്ള പാഷനും കോൺഗ്രസിൻ്റെ ലെഗസിയുമാണ്. കോടതിയുടെ മുന്നിലിരിക്കുന്ന ഒരു കേസിൻ്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് പബ്ലിക് ഡൊമെയിനിൽ തൽക്കാലം ചർച്ചയാക്കാൻ ഉദ്ദേശിക്കുന്നില്ല. (കേസിനെ ബാധിക്കുന്നത് കൊണ്ട്). ബാങ്ക് സ്റ്റേറ്റ്മെൻ്റുകളും മറ്റ് വിവരങ്ങളുമൊക്കെ കോടതിക്ക് മുമ്പാകെ ഹാജരാക്കും. കോടതി നീതി ഉറപ്പാക്കട്ടെ. കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും തുടരുന്നവരുടെ ഉദ്ദേശം മറ്റൊന്നാണല്ലോ. അവർക്ക് വിശദീകരണങ്ങളും പോരാതെ വരും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വെടിക്കെട്ട് പുരയിലെ സ്ഫോടനം: തീ അണയ്ക്കാൻ റോബോട്ടിക് സംവിധാനം ഉപയോഗിക്കുമെന്ന് ഫയർഫോഴ്‌സ്‌ മേധാവി നിതിൻ അഗർവാൾ
വിവാഹ ചടങ്ങിനിടെ ബഹളം വച്ചത് ചോദ്യം ചെയ്ത യുവാവിന്‍റെ താടി അടിച്ചുപൊട്ടിച്ചത് സ്റ്റീല്‍ വള ഉപയോഗിച്ച്; മൂന്ന് പേര്‍ പിടിയില്‍