രാഹുലിനെ നിര്‍ദേശിച്ചത് ഷാഫി പറമ്പില്‍, പാർട്ടി അംഗീകരിച്ച് സ്ഥാനാർത്ഥിയാക്കിയെന്ന് കെപിസിസി പ്രസിഡന്‍റ്

Published : Oct 27, 2024, 03:00 PM ISTUpdated : Oct 27, 2024, 04:03 PM IST
രാഹുലിനെ നിര്‍ദേശിച്ചത് ഷാഫി പറമ്പില്‍, പാർട്ടി അംഗീകരിച്ച്  സ്ഥാനാർത്ഥിയാക്കിയെന്ന് കെപിസിസി പ്രസിഡന്‍റ്

Synopsis

വടകരയിൽ സ്ഥാനാർത്ഥിയാക്കിയതിന് പകരമായിരുന്നില്ല ഈ തീരുമാനമെന്ന് കെ.സുധാകരന്‍

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്ഥാനാര്‍ത്ഥിയായി  ഷാഫി പറമ്പില്‍ നിര്‍ദേശിച്ചെന്ന്  കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍. ഷാഫിയുടെ നിർദ്ദേശം കൂടി കണക്കിലെടുത്ത് പാർട്ടി അംഗീകരിച്ചാണ് രാഹുലിനെ സ്ഥാനാർത്ഥിയാക്കിയത്. വടകരയിൽ ഷാഫിയെ സ്ഥാനാർത്ഥിയാക്കിയതിന് പകരമായിരുന്നില്ല ഈ തീരുമാനം. സ്ഥാനാർത്ഥിയെ സംബന്ധിച്ച് പാലക്കാട് ഡിസിസിയിൽ പല അഭിപ്രായങ്ങളും ഉണ്ടായിരുന്നു. എന്നാൽ തീരുമാനം എടുത്ത ശേഷം പിന്നീട് വിവാദങ്ങളിൽ കഴമ്പില്ലെന്നും സുധാകരൻ വ്യക്തമാക്കി

കെ.മുരളീധരനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്റിന് അയച്ച കത്ത് പുറത്തായത് പാർട്ടി അന്വേഷിക്കും. കത്ത് ഡിസിസി അയച്ചതു തന്നെയാകുമെന്ന് കെ സുധാകരൻ പറഞ്ഞു. കെപിസിസി ഓഫീസിൽ നിന്നാണോ കത്ത് പോയതെന്നും പാർട്ടി അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

'ഡിസിസി അധ്യക്ഷന്‍ 3 പേരുകള്‍ നിര്‍ദ്ദേശിച്ചു, അതിലൊരാളാണ് രാഹുൽ'; ഇതിൽ എന്താണ് വാർത്തയെന്ന് വി ഡി സതീശൻ

രാഹുല്‍മാങ്കൂട്ടത്തിലിന്‍റെ പേരുള്ള കത്ത് മാത്രമാണ് കിട്ടിയത്, വിശദീകരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്
വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്