
തിരുവനന്തപുരം: സംസ്ഥാനത്തെ ക്വാറി, ക്രഷർ യൂണിറ്റുകളിൽ ജിഎസ്ടി ഇന്‍റലിജൻസ് റെയ്ഡ് നടത്തി. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തി.
ജിയോളജി വകുപ്പ് അനുവദിച്ച പെർമിറ്റിനേക്കാൾ കൂടുതൽ പാറ പൊട്ടിക്കുന്നതായും നികുതി വെട്ടിച്ച് വിൽപ്പന നടത്തുന്നതായും റെയ്ഡിൽ കണ്ടെത്തി. പരിശോധനയിൽ 20 ക്വാറികളിൽ ക്രമക്കേട് കണ്ടെത്തിയെന്ന് ജിഎസ്ടി ഇന്‍റലിജൻസ് വിഭാഗം അറിയിച്ചു.
Read Also: ജനവാസ മേഖലകളെ ഒഴിവാക്കുകയെന്നതാണ് സര്‍ക്കാര്‍ നയം; ബഫർ സോൺ വിഷയത്തില്‍ വനംമന്ത്രി
ജനവാസ മേഖലകളെ ഒഴിവാക്കുകയെന്നതാണ് ബഫർ സോൺ ഉത്തരവിൽ സർക്കാർ നയമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. ഉപഗ്രഹ സഹായത്തോടെയുള്ള സർവ്വേ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് ശ്രമം. ഇക്കാര്യത്തിൽ കേരളം രണ്ട് തട്ടിലാണെന്ന് വരാൻ പാടില്ലെന്നും നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി എ.കെ ശശീന്ദ്രൻ പറഞ്ഞു. മലയോര മേഖലകളിൽ വികസന പദ്ധതികൾക്ക് മേൽ അനുമതികളുടെ തടസ്സം തീർക്കുന്നതിൽ വനംവകുപ്പ് സംവിധാനത്തെ മന്ത്രി ഇന്ന് വിമർശിച്ചു.
ബഫർസോണിലെ സുപ്രീകോടതി വിധിക്കെതിരെ റിവ്യു ഹർജിക്കായി നടപടി സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ അഡ്വക്കറ്റ് ജനറലുമായി ചർച്ച നടത്തുകയാണ്. എല്ലാ വഴികളും സ്വീകരിച്ച് ജനങ്ങളുടെ ആശങ്ക അകറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2011ലെ കേന്ദ്ര സർക്കാർ വിജ്ഞാപനം നടപ്പായിരുന്നെങ്കിൽ ഇക്കോ സെൻസിറ്റീവ് സോൺ 10 കിലോമീറ്ററായി നടപ്പാകുമായിരുന്നുവെന്നും, ഇത് 1 കിലോമീറ്റർ വരെയാക്കിയുള്ള സംസ്ഥാന സർക്കാർ നിർദേശം ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam