അവധിക്കാല യാത്ര തിരക്ക്; രണ്ട് സ്പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിച്ചു

Published : Dec 22, 2022, 07:13 PM ISTUpdated : Dec 22, 2022, 07:30 PM IST
അവധിക്കാല യാത്ര തിരക്ക്; രണ്ട് സ്പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിച്ചു

Synopsis

മൈസൂരു ജംഗ്ക്ഷൻ- കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ നാളെയും 25നും സർവീസ് നടത്തും. കൊച്ചുവേളി-മൈസൂരു ജംഗ്ക്ഷൻ സ്പെഷ്യൽ ട്രെയിൻ 24നും, 26നുമാണ് സർവീസ് നടത്തുക. അവധിക്കാല യാത്ര തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത്.

തിരുവനന്തപുരം: ക്രിസ്മസ് വിന്റർ സ്പെഷ്യലായി രണ്ട് അധിക ട്രെയിനുകൾ കൂടി അനുവദിച്ചു. കൊച്ചുവേളി - മൈസൂരു റൂട്ടിലാണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത്. മൈസൂരു ജംഗ്ക്ഷൻ- കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ നാളെയും 25നും സർവീസ് നടത്തും. കൊച്ചുവേളി-മൈസൂരു ജംഗ്ക്ഷൻ സ്പെഷ്യൽ ട്രെയിൻ 24നും, 26നുമാണ് സർവീസ് നടത്തുക. അവധിക്കാല യാത്ര തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത്.

കേരളത്തിലേക്ക് 51 സ്പെഷ്യൽ ട്രെയിനുകൾ നേരത്തെ അനുവദിച്ചിരുന്നു.  ക്രിസ്മസ്, ന്യൂ ഇയർ സമയത്തെ യാത്രാ ക്ലേശം പരിഹരിക്കാൻ ദക്ഷിണ റെയിൽവേ അനുവദിച്ച സ്പെഷ്യൽ ട്രെയിനുകൾ ഇന്ന് മുതൽ ഓടിത്തുടങ്ങി. എറണാകുളം ജംഗ്ക്ഷൻ- ചെന്നൈ, ചെന്നൈ എഗ്മോർ - കൊല്ലം, എറണാകുളം ജംഗ്ക്ഷൻ-വേളാങ്കണി,എറണാകുളം ജംഗ്ക്ഷൻ- താമ്പ്രം റൂട്ടുകളിലും തിരിച്ചുമാണ് സ്പെഷ്യൽ ട്രെയിനുകൾ.

പാലക്കാട് വഴിയും ചെങ്കോട്ട വഴിയുമാണ് അധിക ട്രെയിനുകൾ. ആകെ 51 സ്പെഷ്യൽ ട്രെയിനുകളാണ് ക്രിസ്മസ്, ന്യൂ ഇയർ കാലത്ത് കേരളത്തിനായി അനുവദിച്ചിട്ടുള്ളത്. ഇന്ന് മുതൽ ജനുവരി 2 വരെയാണ് സ്പെഷ്യൽ ട്രെയിനുകളുടെ സര്‍വീസ്.ടിക്കറ്റ് ലഭിക്കാതെ വിദ്യാർത്ഥികൾ അടക്കം ബുദ്ധിമുട്ടുന്നത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

Also Read: സ്പെഷ്യല്‍ ട്രെയിന്‍ ടിക്കറ്റുകളും തീര്‍ന്നു, മുംബൈ മലയാളികളുടെ ക്രിസ്മസ് യാത്ര ദുരിതത്തിന് പരിഹാരമായില്ല

അതേസമയം, ക്രിസ്മസ് ന്യൂ ഇയർ തിരക്ക് പരിഗണിച്ച് മുംബൈയിൽ നിന്ന് കേരളത്തിലേക്ക് പ്രഖ്യാപിച്ച ട്രെയിൻ സർവീസ് നീട്ടണമെന്ന് ആവശ്യപ്പെട്ട് മലയാളി സംഘടനകൾ മധ്യറെയിൽവേയ്ക്ക് നിവേദനം നൽകും. ഇന്ന് വൈകീട്ട് 3.30ന് മുംബൈ സിഎസ്ടിയിൽ നിന്ന് കോട്ടയം വഴി കന്യാകുമാരിക്ക് പോവുന്ന ഒരേ ഒരു സർവീസ് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഇത് വർധിപ്പിക്കണമെന്നാണ് ആവശ്യം. നാല് വർഷം മുൻപ് വരെ ഒരു മാസക്കാലത്തോളം കേരളത്തിന് പ്രത്യേക ട്രെയിൻ ഓടിച്ചിരുന്നെന്നും ഇത് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെടും.

PREV
click me!

Recommended Stories

'എന്നെ ഇങ്ങനെ കിടത്തേണ്ട ഒരാവശ്യവുമില്ല, 11 കിലോ കുറഞ്ഞു, സ്റ്റേഷൻ ജാമ്യം കിട്ടേണ്ട കേസാണ്'; പ്രതികരിച്ച് രാഹുല്‍ ഈശ്വർ
കൊട്ടിക്കലാശത്തിൽ മാരകായുധങ്ങൾ; മരംമുറിക്കുന്ന വാളുകളും യന്ത്രങ്ങളുമായി യുഡിഎഫ് പ്രവർത്തകർ, പൊലീസിൽ പരാതി നൽകാൻ സിപിഎം