സംസ്ഥാനത്തെ 12 ട്രെയിനുകളും 3 മെമുവും സർവീസ് നിർത്തിവെച്ചു

By Web TeamFirst Published May 6, 2021, 3:42 PM IST
Highlights

യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവ് കണക്കിലെടുത്താണ് തീരുമാനം. ഇന്ന് മുതൽ സർവീസുകളുണ്ടാകില്ലെന്നും പകരം സംവിധാനമൊരുക്കുമെന്നും റെയിൽവേ അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തിനുള്ളിൽ സർവ്വീസ് നടത്തുന്ന 12 ട്രെയിനുകളും മൂന്ന് മെമു സർവീസുകളും ഈ മാസം 31 വരെ നിർത്തി വെച്ചു. കണ്ണൂർ ജനാശതാബ്ദി, വഞ്ചിനാട് എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, അന്ത്യോദയ എക്സ്പ്രസ്, പാലരുവി എക്സപ്രസ് തുടങ്ങി 12 ട്രെയിനുകളുടെ  സർവ്വീസാണ് നിർത്തിവെച്ചത്. കോഴിക്കോട്-തിരുവനന്തപുരം ജനാശതാബ്ദി അടക്കം പ്രധാന സർവീസുകൾ തുടരും. പ്രധാന അന്തർ സംസ്ഥാന ട്രെയിനുകളും സർവീസ് നടത്തും. യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവ് കണക്കിലെടുത്താണ് തീരുമാനമെന്ന് റെയിൽവേ അറിയിച്ചു. 

എന്നാൽ അതേ സമയം കേരളത്തിൽ ലോക്ഡൗൺ കാലയളവിലെ ട്രെയിൻ സർവീസ് തീരുമാനം സർക്കാർ നിദ്ദേശം കിട്ടിയ ശേഷം നടത്തുമെന്നും റെയിൽവേ അറിയിച്ചു. 

റദ്ദാക്കിയ ട്രെയിനുകൾ 

1 എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് (9 മുതൽ 31 വരെ) 

2 കൊച്ചുവേളി- മംഗളൂരു അന്ത്യോദയ (8 മുതൽ) 

3  തിരുനെൽവേലി- പാലക്കാട് പാലരുവി (8 മുതൽ) 

4 തിരുവനന്തപുരം- മംഗളൂരു എക്സ്പ്രസ് (8 മുതൽ)  

5 നാഗർകോവിൽ- മംഗളൂരു ഏറനാട് എക്സ്പ്രസ് (9 മുതൽ)

6 എറണാകുളം- ബാനസവാടി എക്സ്പ്രസ് (9 മുതൽ)


7 എറണാകുളം- ബെംഗളൂരു ഇന്റർസിറ്റി (8 മുതൽ)

8  തിരുവനന്തുപുരം- ഷൊർണൂർ വേണാട് (8 മുതൽ)

9 തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി (9 മുതൽ) 

10  പാലക്കാട്– തിരുച്ചിറപ്പള്ളി എക്സ്പ്രസ് (9 മുതൽ) 

11  തിരുവനന്തപുരം- നിസാമുദ്ദീൻ സ്പെഷൽ (14 മുതൽ)
12  ചെന്നൈ–തിരുവനന്തപുരം സൂപ്പർ (8 മുതൽ 29 വരെ ) 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!