നേമം പദ്ധതി റെയിൽവേ ഉപേക്ഷിച്ചെന്ന് ജോണ്‍ ബ്രിട്ടാസ്: ബിജെപി വാദം ജനരോഷം ഭയന്ന്

Published : Jul 30, 2022, 03:33 PM IST
നേമം പദ്ധതി റെയിൽവേ ഉപേക്ഷിച്ചെന്ന് ജോണ്‍ ബ്രിട്ടാസ്: ബിജെപി വാദം ജനരോഷം ഭയന്ന്

Synopsis

ജൂണ്‍ മാസം മുപ്പതിനാണ് ഇക്കാര്യത്തിൽ തനിക്ക് മറുപടി നൽകിയതെന്നും തുടര്‍ന്ന് നേമം പദ്ധതിക്ക് കേരളത്തിൻ്റെ റെയിൽവേ വികസനത്തിലുള്ള നിര്‍ണായക സ്ഥാനം ചൂണ്ടിക്കാട്ടി താൻ മന്ത്രിക്ക് വീണ്ടും കത്ത് നൽകിയെന്നും ബ്രിട്ടാസ് പറയുന്നു.

തിരുവനന്തപുരം: നേമം റെയിൽവേ ടെര്‍മിനൽ പദ്ധതി റെയിൽവേ മന്ത്രാലയം ഉപേക്ഷിച്ചു കഴിഞ്ഞതാണെന്ന് രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്. റെയിൽവേ മന്ത്രാലയത്തിൻ്റെ ഓഫീസ് മെമ്മോറാണ്ടത്തിൽ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു. രാജ്യസഭയിൽ നൽകിയ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യസഭ ചെയർമാന് നൽകിയ പരാതിക്കുള്ള മറുപടിയായാണ് മെമ്മോറാണ്ടം നൽകിയത്.

ജൂണ്‍ മാസം മുപ്പതിനാണ് ഇക്കാര്യത്തിൽ തനിക്ക് മറുപടി നൽകിയതെന്നും തുടര്‍ന്ന് നേമം പദ്ധതിക്ക് കേരളത്തിൻ്റെ റെയിൽവേ വികസനത്തിലുള്ള നിര്‍ണായക സ്ഥാനം ചൂണ്ടിക്കാട്ടി താൻ മന്ത്രിക്ക് വീണ്ടും കത്ത് നൽകിയെന്നും ബ്രിട്ടാസ് പറയുന്നു. പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 15 നാണ് വീണ്ടും കത്ത് നൽകിയത്. എന്നാൽ രണ്ടാമത്ത് നൽകിയ കത്തിന് റയിൽവേ മന്ത്രി മറുപടി നൽകിയിട്ടില്ല. നിലപാടിൽ മാറ്റമുണ്ടോയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം. ഡീറ്റൈൽ പ്രൊജക്ട് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് നേമം പദ്ധതി ഉപേക്ഷിച്ചത് എന്നാണ് മന്ത്രി വ്യക്തമാക്കിയത്. എന്നാൽ നേമം പദ്ധതി റെയിൽവേ മന്ത്രാലയം ഉപേക്ഷിച്ചു എന്ന കാര്യം ബിജെപി തുറന്നു സമ്മതിക്കുന്നില്ല. രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് കണ്ടാണ് പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ബിജെപി പറയുന്നതെന്നും ജോണ്‍ ബ്രിട്ടാസ് പറയുന്നത്. 

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്: സാങ്കേതിക തകരാർ പരിഹരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച പോർട്ടലിലെ സാങ്കേതിക തകരാർ പരിഹരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 4 സെർവറുകളിൽ ഒരേ സമയം ഒരു ലക്ഷത്തിൽ കൂടുതൽ പേർ കയറിയതാണ് പ്രശ്നത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു. ഇത് പരിഹരിക്കാൻ ഡാറ്റാ സെന്റർ , ഐടി മിഷൻ, എൻഐസി എന്നിവർ കൂടുതൽ സർവറുകൾ ഒരുക്കിയതായും മന്ത്രി അറിയിച്ചു. ഇന്ന് രാവിലെ 11.50 വരെ 1,76,076 പേർ റിസൾട്ട് പരിശോധിച്ചു. 47,395 പേർ അപേക്ഷയിൽ തിരുത്തലുകൾ അല്ലെങ്കിൽ ഓപ്ഷനുകൾ കൂട്ടിച്ചേർത്തതായും വി.ശിവൻകുട്ടി അറിയിച്ചു. 

അപേക്ഷാ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്ന്  മന്ത്രി പറഞ്ഞു. പ്രവേശന നടപടികൾ സുഗമമായി നടക്കും. മുൻവർഷത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ആദ്യം തന്നെ അധിക ബാച്ചിലേക്ക് പ്രവേശനം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. അർഹതയുള്ള എല്ലാവർക്കും പ്രവേശനം ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്: ഒരാൾ ഫോണിൽ സംസാരിക്കുമ്പോൾ മറ്റൊരാളെ വിളിച്ചാൽ കിട്ടില്ലല്ലോ എന്ന് മന്ത്രി

വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഒരാൾ ഫോണിൽ സംസാരിക്കുമ്പോൾ മറ്റൊരാളെ വിളിച്ചാൽ കിട്ടില്ലല്ലോ എന്നായിരുന്നു മന്ത്രി രാവിലെ പറഞ്ഞത്. അത്രമാത്രമേ ഇതിനെ കാണേണ്ടതുള്ളൂ. ഒരുപാട് വിദ്യാർത്ഥികൾ ഒന്നിച്ച് സൈറ്റിൽ കയറിയതാണ് പ്രശ്നമായതെന്നും ശിവൻകുട്ടി വിശദീകരിച്ചു. ട്രയൽ അലോട്ട്മെന്റിൽ തിരുത്തലുകൾ വരുത്താൻ നൽകിയ സമയപരിധി നീട്ടേണ്ടി വരില്ല എന്നും മന്ത്രി പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്കകം തിരുത്തലുകൾ പൂർത്തിയാക്കണമെന്നാണ് ഹയർസെക്കണ്ടറി വകുപ്പ് നൽകിയിരിക്കുന്ന നിർദേശം. എന്നാൽ സാങ്കേതിക തകരാർ ഉണ്ടായതോടെ കുട്ടികൾക്ക് ഇന്നലെ രാത്രി വരെയും സൈറ്റിൽ കയറാൻ ആയിരുന്നില്ല. ഈ സാഹചര്യത്തിൽ സമയപരിധി നീട്ടി നൽകണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഈ ആവശ്യം മന്ത്രി  തള്ളിയതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു, കോൺഗ്രസ് നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി'; വിമർശനവുമായി എ എ റഹീം
ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്