
ദില്ലി: കേരളത്തിലെ റെയിൽവേ യാത്രക്കാരുടെ ദുരിതം അർധരാത്രിയും പാർലമെന്‍റിൽ വാദിച്ച് എംപിമാർ. റെയിൽവേ ധനാഭ്യർത്ഥന ചർച്ചയാണ് എത്ര വൈകിയാലും വ്യാഴാഴ്ച തന്നെ പൂർത്തിയാക്കാൻ തീരുമാനിച്ചതിനാൽ പാർലമെന്‍റിൽ അർധരാത്രി വരെ തുടർന്നത്. കേരളത്തിനോട് റെയിൽവേ വർഷങ്ങളായി തുടർന്ന അവഗണനയെക്കുറിച്ചാണ് മിക്ക എംപിമാർക്കും പറയാനുണ്ടായിരുന്നത്.
എ എം ആരിഫ്, അടൂർ പ്രകാശ്, പി കെ കുഞ്ഞാലിക്കുട്ടി, ബെന്നി ബഹന്നാൻ, ശശി തരൂർ, എൻ കെ പ്രേമചന്ദ്രൻ, വി കെ ശ്രീകണ്ഠൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരാണ് ചർച്ചയിൽ സംസാരിച്ചത്. 12 മണിയ്ക്കാണ് ചർച്ച അവസാനിപ്പിച്ചത്. റെയിൽവേ മന്ത്രി ഇന്ന് എംപിമാർ ഉന്നയിച്ച വിഷയങ്ങളിൽ മറുപടി പറയും.
പ്രധാനമായും കേരളത്തിൽ പുതിയ ട്രെയിൻ സർവീസുകൾ തുടങ്ങാത്തതും, നിലവിലുള്ള ട്രെയിനുകളിൽ ബോഗികളുടെ ശോച്യാവസ്ഥയും, ട്രെയിനുകൾ വൈകി ഓടുന്നതും മിക്ക എംപിമാരും ചർച്ചയിൽ ചൂണ്ടിക്കാട്ടി.
ലോക്സഭാ ടിവി ലൈവ്:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam