ഓടുന്ന തീവണ്ടിയിൽ നിന്നും യാത്രക്കാരനെ തള്ളിയിട്ട് കൊന്നു: സംഭവം കൊയിലാണ്ടിക്ക് സമീപം, പ്രതി പിടിയിൽ

Published : Mar 07, 2023, 08:36 AM ISTUpdated : Mar 07, 2023, 08:38 AM IST
ഓടുന്ന തീവണ്ടിയിൽ നിന്നും യാത്രക്കാരനെ തള്ളിയിട്ട് കൊന്നു: സംഭവം കൊയിലാണ്ടിക്ക് സമീപം, പ്രതി പിടിയിൽ

Synopsis

സംഭവത്തിന് ശേഷം തീവണ്ടി  കോഴിക്കോട് എത്തിയപ്പോൾ മറ്റ് യാത്രക്കാരാണ് പ്രതിയെ പൊലീസിന് കൈമാറിയത്.

കോഴിക്കോട്: കൊയിലാണ്ടിക്ക് സമീപം തീവണ്ടിയിൽ നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി. സംഭവത്തിൽ തമിഴ്നാട്  ശിവഗംഗ സ്വദേശി സോനു മുത്തുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി മലബാർ എക്പ്രസിലാണ് സംഭവം. തീവണ്ടിയിൽ  വെച്ച് ഉണ്ടായ തർക്കമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ്. സംഭവത്തിന് ശേഷം തീവണ്ടി  കോഴിക്കോട് എത്തിയപ്പോൾ മറ്റ് യാത്രക്കാരാണ് പ്രതിയെ പൊലീസിന് കൈമാറിയത്. മരിച്ച യുവാവിന് 25 വയസ് പ്രായം തോന്നിക്കും. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ

PREV
click me!

Recommended Stories

ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു
കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്