ബ്രഹ്മപുരത്ത് നിന്നും പുക വമിക്കുന്നത് തുടരുന്നു: കൊച്ചിയുടെ പലഭാഗങ്ങളിലും പുകശല്യം രൂക്ഷം

Published : Mar 07, 2023, 08:31 AM IST
ബ്രഹ്മപുരത്ത് നിന്നും പുക വമിക്കുന്നത് തുടരുന്നു: കൊച്ചിയുടെ പലഭാഗങ്ങളിലും പുകശല്യം രൂക്ഷം

Synopsis

വ്യോമസേനയുടെ ഹെലികോപ്റ്ററുകളിൽ നിന്നും ഇതിനായി ഇന്ന് വെള്ളം സ്പ്രേ ചെയ്യും. നാല് മീറ്റർ വരെ താഴ്ചയിൽ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനങ്ങളാണ് തുടരുന്നത്. 

കൊച്ചി: കൊച്ചി നഗരത്തിൽ ഇന്നും പുക മൂടി. കുണ്ടന്നൂർ, മരട്, വൈറ്റില മേഖലകളിലാണ് പുകശല്യം രൂക്ഷം. തീയണച്ചെങ്കിലും ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിൽ നിന്നും ഇപ്പോഴും പുക വമിക്കുന്നതാണ് പ്രതിസന്ധി തുടരാൻ കാരണം. പുക ശമിപ്പിക്കുന്നതിന് ശ്രമങ്ങൾ ഇപ്പോഴും  തുടരുനകയാണ്. വ്യോമസേനയുടെ ഹെലികോപ്റ്ററുകളിൽ നിന്നും ഇതിനായി ഇന്ന് വെള്ളം സ്പ്രേ ചെയ്യും. നാല് മീറ്റർ വരെ താഴ്ചയിൽ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനങ്ങളാണ് തുടരുന്നത്. 

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ നഗരത്തിലെ ജൈവ മാലിന്യ സംസ്കരണത്തിന് അന്പലമേട്ടിൽ സ്ഥലം കണ്ടെത്തി. കിൻഫ്രയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ജൈവ മാലിന്യം താൽക്കാലികമായി സംസ്കരിക്കുക. ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടം കൊച്ചി കോർപ്പറേഷന് നിർദേശം നൽകി.ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ശേഖരിച്ച് അന്പലമേടുള്ള സ്ഥലത്ത് നിക്ഷേപിക്കേണ്ടത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കില്ല. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ