മൂന്ന് മാസത്തിനിടെ പിടികൂടിയത് 51 പുരുഷൻമാരെ, വനിതാ കംപാർട്മെന്‍റുകളിൽ യാത്ര ചെയ്തവരിൽ നിന്ന് പിഴയായി ഈടാക്കിയത് 1,27,000 രൂപ

Published : Oct 20, 2026, 10:11 PM IST
Indian Railways-railway police fine 51 men for illegally entering ladies coaches in kerala

Synopsis

വനിതാ കംപാർട്മെന്‍റുകളിൽ യാത്ര ചെയ്തതിന് തിരുവനന്തപുരം ആർപിഎഫ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ പിടികൂടിയത് 51 പുരുഷൻമാരെ.

തിരുവനന്തപുരം: വനിതാ കംപാർട്മെന്‍റുകളിൽ യാത്ര ചെയ്തതിന് തിരുവനന്തപുരം ആർപിഎഫ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ പിടികൂടിയത് 51 പുരുഷൻമാരെ. 1,27,000 രൂപയാണ് മൂന്ന് മാസത്തിനിടെ പിഴയീടാക്കിയത്. അനധികൃതമായി വനിതാ കോച്ചുകളിൽ കയറിയാലുളള പിഴ അഞ്ഞൂറിൽ നിന്ന് രണ്ടായിരത്തി അഞ്ഞൂറാക്കിയ ശേഷമുളള കണക്കാണിത്. ട്രാക്കിൽ അതിക്രമിച്ചുകയറിയതിനും ട്രാക്ക് അനധികൃതമായി മുറിച്ചുകടന്നതിനും 11 ലക്ഷം രൂപയും പിഴ ചുമത്തി.

വനിതകളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനായി ആർപിഎഫ് പരിശോധന വരും ദിവസങ്ങളിലും കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എസ്എംഎ മരുന്ന്: കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കരുതെന്ന് പിണറായി, മരുന്നിന് അംഗീകാരമുണ്ടെന്ന് എസ്എടി സൂപ്രണ്ട്
'ആണുങ്ങളുടെ സർക്കാർ' പോലുള്ള പരാമർശങ്ങൾ പൊതുവേദികളിൽ ഒഴിവാക്കണം: എം എം ഹസൻ