സിൽവർലൈന് റെയിൽവേയുടെ ചുവപ്പ്കൊടി, ഭാവി വികസനത്തിന് തടസ്സം, ഭൂമി വിട്ടുകൊടുക്കാനാകില്ലെന്നും റിപ്പോര്‍ട്ട്

Published : Jan 01, 2024, 08:35 AM ISTUpdated : Jan 01, 2024, 09:37 AM IST
സിൽവർലൈന് റെയിൽവേയുടെ ചുവപ്പ്കൊടി, ഭാവി വികസനത്തിന് തടസ്സം, ഭൂമി വിട്ടുകൊടുക്കാനാകില്ലെന്നും റിപ്പോര്‍ട്ട്

Synopsis

നിലവിലെ അലൈൻമെന്റ്  കൂടിയാലോചനകളില്ലാതെ,സിൽവർ ലൈൻ റെയിൽവേക്ക് സാമ്പത്തിക ബാധ്യത വരുത്തും

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന് ചുവപ്പ്കൊടിയുമായി ദക്ഷിണറെയില്‍വേ, കേന്ദ്ര റെയില്‍വേ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി.നിലവിലെ അലൈൻമെന്‍റ്   കൂടിയാലോചനകളില്ലാതെയാണ്.ഭാവി റെയിൽ വികസനത്തിന് ഇത് തടസ്സം സൃഷ്ടിക്കും. റെയിൽവേ നിർമ്മിതികളിലും ട്രെയിൻ സർവീസുകളിലും പദ്ധതി ആഘാതം ഉണ്ടാക്കും.സിൽവർ ലൈൻ റെയിൽവേക്ക് സാമ്പത്തിക ബാധ്യത വരുത്തും.റെയിൽവേ ബോർഡിന്  നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സിൽവർ ലൈനിനായി ഭൂമി വിട്ടുകൊടുക്കാനാകില്ലെന്നും റെയിൽവെ വ്യക്തമാക്കി.

സില്‍വര്‍ലൈന്‍ പദ്ധതിക്കായി 183 ഹൈക്ടര്‍ ഭൂമിയാണ് വേണ്ടത്.  ഇതില്‍ നല്ലൊരു പങ്കും വികസനാവശ്യത്തിന്  നീക്കി വട്ച്ചതാണ്. മാത്രമല്ല ഇത് ട്രെയിന്‍ സര്‍വീസിനുണ്ടാക്കുന്ന ആഘാതം, റെയില്‍വേ നിര്‍മിതികള്‍ പുനര്‍ നിര്‍മ്മിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവ പരിഗണിച്ചിട്ടില്ല. പദ്ധതി ചെലവ് റെയില്‍വേ കൂടി വഹിക്കുന്നതിനാല്‍ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

താമരക്കുളം പഞ്ചായത്തില്‍ യുഡിഎഫ്-എസ്ഡിപിഐ ധാരണയെന്ന് എൽഡിഎഫ്; എസ്ഡിപിഐ അംഗം സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍
പ്രസവിച്ച യുവതിയുടെ ശരീരത്തിനുള്ളിൽ തുണി; വയനാട് മെഡിക്കൽ കോളേജിനെതിരെ ചികിത്സപിഴവ് ആരോപണം, പരാതി