പ്രധാനപ്പെട്ട ട്രെയിനുകൾക്ക് കേരളത്തിൽ കൂടുതൽ സ്റ്റോപ്പുകൾ പ്രഖ്യാപിച്ച് റെയിൽവേ; സ്റ്റേഷനുകൾ അറിയാം

Published : Aug 18, 2023, 07:40 PM ISTUpdated : Aug 18, 2023, 07:41 PM IST
പ്രധാനപ്പെട്ട ട്രെയിനുകൾക്ക് കേരളത്തിൽ കൂടുതൽ സ്റ്റോപ്പുകൾ പ്രഖ്യാപിച്ച് റെയിൽവേ; സ്റ്റേഷനുകൾ അറിയാം

Synopsis

മലബാർ എക്സപ്രസിന് പട്ടാമ്പിയിലും സമ്പർക്ക് ക്രാന്തിക്ക് തിരൂരിലും സ്റ്റോപ്പുണ്ടാകും. കൂടാതെ രണ്ട് പുതിയ ട്രെയിനുകളും കേരളത്തിന് ലഭിച്ചു. ദീർഘനാളത്തെ ശ്രമഫലമായിട്ടാണ് കേരളത്തിന് രണ്ടു ട്രെയിനുകൾ കിട്ടിയതെന്ന്  കൊടിക്കുന്നിൽ സുരേഷ് എംപി മാധ്യമങ്ങളോട് പറഞ്ഞു.

ദില്ലി: പ്രധാനപ്പെട്ട ട്രെയിനുകൾക്ക് കേരളത്തിൽ കൂടുതൽ സ്റ്റോപ്പുകൾ പ്രഖ്യാപിച്ച് റെയിൽവേ. ഗരീബ് രഥ്‌ എക്സ്പ്രസ്സിനും തിരുവനന്തപുരം ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ്സിനും ചങ്ങനാശേരിയിൽ സ്റ്റോപ് അനുവദിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. മലബാർ എക്സപ്രസിന് പട്ടാമ്പിയിലും സമ്പർക്ക് ക്രാന്തിക്ക് തിരൂരിലും സ്റ്റോപ്പുണ്ടാകും. കൂടാതെ രണ്ട് പുതിയ ട്രെയിനുകളും കേരളത്തിന് ലഭിച്ചു. ദീർഘനാളത്തെ ശ്രമഫലമായിട്ടാണ് കേരളത്തിന് രണ്ടു ട്രെയിനുകൾ കിട്ടിയതെന്ന്  കൊടിക്കുന്നിൽ സുരേഷ് എംപി മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിൽ സ്റ്റോപ്പ് അനുവദിച്ച ട്രെയിനുകൾ

(ട്രെയിൻ നമ്പർ, ട്രെയിനിന്റെ പേര്, അനുവദിച്ച സ്റ്റോപ്പ് എന്നക്രമത്തിൽ)
16629/16630 - മലബാർ എക്സ്പ്രസ്സ് - പട്ടാമ്പി
12217/12218 - കേരള സമ്പർക് ക്രാന്തി എക്സ്പ്രസ്സ് - തിരൂർ
19577/19578 - ജാം നഗ‌ർ എക്സ്പ്രസ്സ് - തിരൂർ
20923/20904 - ഹംസഫർ എക്സ്പ്രസ്സ് - കണ്ണൂർ
22677/22678 - കൊച്ചുവേളി എസി എസ്എഫ് എക്സ്പ്രസ് - തിരുവല്ല
22837/22838 - ധർത്തി ആബ എസി എസ്എഫ് എക്സ്പ്രസ് - ആലുവ
16127/16128 - ചെന്നൈ എഗ്മോർ എക്സ്പ്രസ്സ് - പരവൂർ
16649/16650 - പരശുറാം എക്സ്പ്രസ്സ് - ചെറുവത്തൂർ 
16791/16792 - പാലരുവി എക്സ്പ്രസ്സ് - തെന്മല
22653/22654 - ഗരീബ് രഥ്‌ എക്സ്പ്രസ്സ് - ചങ്ങനാശ്ശേരി
12202/12201 -നിസാമുദ്ദീൻ  എക്പ്രസ്സ് - ചങ്ങനാശ്ശേരി

കേന്ദ്രത്തിന്‍റെ ഓണസമ്മാനം! കേരളത്തിലേക്ക് രണ്ട് പുതിയ ട്രെയിനുകൾ കൂടി, മറ്റ് 5 ട്രെയിനുകളിലും സന്തോഷ വാർത്ത

ഇതൊക്കെയെന്ത്?; മുകളിലെ ബര്‍ത്തില്‍ നിന്ന് ഏറ്റവും താഴത്തെ ബര്‍ത്തിലേക്ക് ഊര്‍ന്നിറങ്ങുന്ന കുഞ്ഞിന്‍റെ വീഡിയോ

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്