47 ലക്ഷം പേര്‍ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞു. അഞ്ചരലക്ഷത്തോളം പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്.


കുട്ടികളുടെ നിഷ്ക്കളങ്കതയും അപ്രതീക്ഷിത നീക്കങ്ങള്‍ എന്നും കാഴ്ചക്കാരെ അത്ഭുതപ്പെടുത്താറുണ്ട്. കുട്ടികളുടെ ഇത്തരം കളികളുടെ ദൃശ്യങ്ങള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ വലിയ കാഴ്ചക്കാരാണുള്ളത്. ആഗസ്റ്റ് ആറിന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു കുരുന്നിന്‍റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമത്തില്‍ വൈറലാണ്. ഏതാണ്ട് അഞ്ചര ലക്ഷത്തോളം പേരാണ് വീഡിയോയ്ക്ക് ലൈക്ക് ചെയ്തത്. കഷ്ടിച്ച് ഒരു വയസ് മാത്രമുള്ള ഒരു കുട്ടി, ഓടുന്ന ട്രൈനിലെ ഏറ്റവും മുകളിലെ ബര്‍ത്തില്‍ നിന്ന് പരസഹായമില്ലാതെ ഏറ്റവും താഴത്തെ ബര്‍ത്തിലേക്ക് ഊര്‍ന്നിറങ്ങുന്നതായിരുന്നു വീഡിയിയോല്‍ ചിത്രീകരിച്ചിരുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തിയത്. 

വിഡിയോയിൽ, ട്രെയിനിലെ മൂന്ന് ബര്‍ത്തുകളിലായി യാത്രക്കാർ ഉറങ്ങുകയും ഇരിക്കുകയും ചെയ്യുന്നിടത്ത് ഏറ്റവും മുകളിലെ ബര്‍ത്തില്‍ നിന്നും ഒരു കുട്ടി താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നിടത്താണ് ദൃശ്യങ്ങളിലാണ് വീഡീയോ തുടങ്ങുന്നത്. ഏറ്റവും മുകളിലെ ബര്‍ത്തില്‍ നിന്നും താഴേക്കിറങ്ങാന്‍ ശ്രമിക്കുന്നുമ്പോള്‍ കാഴ്ചക്കാരന് ഭയം തോന്നുമെങ്കിലും കുട്ടിയുടെ രക്ഷിതാക്കള്‍ക്കോ കുട്ടിക്കോ അത്തരമൊരു ആശങ്കയുണ്ടായിരുന്നില്ല. കുട്ടി ബര്‍ത്തില്‍ നിന്നും ബര്‍ത്തിലേക്ക് ഊര്‍ന്നിറങ്ങുമ്പോള്‍ ഏറ്റവും താഴെത്തെ ബര്‍ത്തില്‍ ഇരുന്നിരുന്ന ആള്‍ എഴുന്നേറ്റ് കൊടുക്കുന്നതും കുട്ടിയുടെ മാതാപിതാക്കളിലൊരാളുടെ കൈകള്‍ അവനെ വീഴാതെ കരുതലായി ഇടയ്ക്ക് വീഡിയോയിലേക്ക് കടന്നു വരുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോ കാഴ്ചക്കാരില്‍ ഉണ്ടാകുന്ന ആശങ്കകളൊന്നും കുട്ടിയുടെ മുഖത്തില്ല. 'ഇതൊക്കെ എന്ത്' എന്ന ഭാവത്തിലായിരുന്നു അവന്‍, ഒരോ ബര്‍ത്തില്‍ നിന്നും താഴേക്ക് ഊര്‍ന്നിറങ്ങിയത്. ഏറ്റവും ഒടുവിലെ ബര്‍ത്തിലെത്തുമ്പോള്‍ നിരങ്ങി നീങ്ങി ജനലിനടുത്തേക്ക് ചിരിച്ച് കൊണ്ട് കുഞ്ഞ് നീങ്ങുമ്പോള്‍ മാത്രമാണ് ചിലരുടെ ശ്വാസം നേരെ വീണതെന്ന് കമന്‍റുകളില്‍ നിന്ന് വ്യക്തം. 

പ്രളയ ഓര്‍മ്മകളില്‍ ആഴക്കടലില്‍ നിന്നൊരു വാട്സാപ്പ് കൂട്ടായ്മ; കേരളത്തിന്‍റെ സൈന്യം!

View post on Instagram

3,000 വർഷം പഴക്കമുള്ള ഉൽക്കാ ശിലയിൽ നിർമ്മിച്ച അപൂർവ ലോഹം കണ്ടെത്തി !

"babies_town" എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇതിനകം, 47 ലക്ഷം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. വീഡിയോയില്‍ മറ്റ് സംഭാഷണങ്ങളില്ല. എന്നാല്‍ പശ്ചാത്തലത്തില്‍ 'തൂഫാന്‍' സിനിമയിലെ ഗാനം കേള്‍ക്കാം. “കുട്ടിയെ സുരക്ഷിതമായി താഴെയിറക്കാൻ സഹായിക്കുന്നതിനേക്കാൾ ആളുകൾ വീഡിയോകൾ നിർമ്മിക്കുകയും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്ന തിരക്കിലാണ് എന്നത് ലജ്ജാകരമാണ്. വീഡിയോ നീക്കം ചെയ്യാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു." എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. എന്നാല്‍, ചിലര്‍ ക്രിഷ് 4 എന്ന ഹിന്ദി സിനിമയിലെ ചില ദൃശ്യങ്ങളുമായി താരതമ്യം ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക