കനത്ത മഴ, 2 ജില്ലകളിൽക്കൂടി യെല്ലോ അലർട്ട്, 7 ജില്ലകളിൽ മഴ മുന്നറിയിപ്പ്

Published : Apr 23, 2022, 04:58 PM ISTUpdated : Apr 23, 2022, 05:44 PM IST
കനത്ത മഴ, 2 ജില്ലകളിൽക്കൂടി യെല്ലോ അലർട്ട്, 7 ജില്ലകളിൽ മഴ മുന്നറിയിപ്പ്

Synopsis

സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ആകെ ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പുതുതായി കോട്ടയത്തും, എറണാകുളത്തുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പുതുതായി കോട്ടയത്തും, എറണാകുളത്തുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിലെല്ലാം ഒറ്റപ്പെട്ട കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട്. 

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ മീൻപിടുത്തക്കാർ കടലിൽ പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 

മഴ മുന്നറിയിപ്പ് ഇങ്ങനെ:

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇത് ശരിയല്ല, സുപ്രീംകോടതിക്കെതിരെ തുറന്നടിച്ച് കേരള ഗവർണർ; 'ഓരോരുത്തരുടെയും ചുമതലകളെ കോടതി ബഹുമാനിക്കണം'
'ജനങ്ങളുടെ യജമാനന്മാരാണ് എന്നാണ് പലരുടെയും ധാരണ, വാക്കും പ്രവര്‍ത്തിയും ഒരു പോലെയാകണം': വിമര്‍ശനവുമായി സിപിഐ നേതാവ്