സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ഇടുക്കിയിലും കാസർകോടും യെല്ലോ അലർട്ട്

Published : May 12, 2022, 01:20 PM IST
 സംസ്ഥാനത്ത്  പരക്കെ മഴയ്ക്ക് സാധ്യത; ഇടുക്കിയിലും കാസർകോടും യെല്ലോ അലർട്ട്

Synopsis

 ഇടുക്കിയിലും കാസർകോടും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലങ്കര ഡാമിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വൈകീട്ടോടെ മഴ ശക്തമായേക്കും.  ഇടിമിന്നലിനും കാറ്റിനും സാധ്യത ഉണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും.  

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ  ശക്തമായ മഴ കിട്ടും. ഇടുക്കിയിലും കാസർകോടും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലങ്കര ഡാമിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വൈകീട്ടോടെ മഴ ശക്തമായേക്കും.  ഇടിമിന്നലിനും കാറ്റിനും സാധ്യത ഉണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും.

അതേസമയം, അസാനി ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് തീവ്ര ന്യൂനമര്‍ദ്ദമായി മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങി. ആന്ധ്ര ഒഡീഷ തീരങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.  വിശാഖപട്ടണം വിജയവാഡ വിമനാത്താവളങ്ങളില്‍ നിന്ന് സര്‍വ്വീസുകള്‍ ഭാഗിമായി പുനരാരംഭിച്ചു. ആന്ധ്ര ഭുവനേശ്വര്‍ റൂട്ടിലുള്ള ചില ട്രെയിനുകള്‍ വൈകിയോടുകയാണ്. 

ശക്തമായ മഴയില്‍ ആന്ധ്രയില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ആന്ധ്രയില്‍ ഏഴ് ജില്ലകളിലായി നൂറ് കണക്കിന് കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ തുടരുകയാണ്. വീടിന് തകരാര്‍ സംഭവിച്ചവര്‍ക്ക് രണ്ടായിരം രൂപയും മറ്റുള്ളവര്‍ക്ക് ആയിരം രൂപയും ആദ്യഘട്ടമായി ആന്ധ്ര സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊടിക്കുന്നിൽ സുരേഷ് എംപി എൻഎസ്എസ് ആസ്ഥാനത്ത്; തിരിച്ചുപോയശേഷം വീണ്ടുമെത്തി, സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് പ്രതികരണം
യാത്രക്കിടെ കുഞ്ഞ് അബോധാവസ്ഥയിലായി; കെഎസ്ആര്‍ടിസി ബസിൽ ആശുപത്രിയിലെത്തിച്ച് ജീവനക്കാര്‍