സന്തോഷിക്കൂ! മഴ പെയ്യും എല്ലാ ജില്ലകളിലും; കാലാവസ്ഥാ വകുപ്പിന്‍റെ ഏപ്രിൽ 11 വരെയുള്ള പുതിയ അറിയിപ്പിതാ

Published : Apr 07, 2024, 02:28 PM ISTUpdated : Apr 07, 2024, 02:31 PM IST
സന്തോഷിക്കൂ! മഴ പെയ്യും എല്ലാ ജില്ലകളിലും; കാലാവസ്ഥാ വകുപ്പിന്‍റെ ഏപ്രിൽ 11 വരെയുള്ള പുതിയ അറിയിപ്പിതാ

Synopsis

വടക്കൻ കേരളത്തിൽ മഴയില്ലെന്ന പരാതിക്കിടെ ഇതാ വരുന്നു ആശ്വാസമഴ

തിരുവനന്തപുരം: ഏപ്രിൽ 7 മുതൽ ഏപ്രിൽ 11 വരെയുള്ള മഴ സാധ്യത പ്രവചനവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ മഴ പെയ്യുമെന്നാണ് അറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് മഴ പെയ്യാൻ സാധ്യതയുള്ളത്. 

ഏപ്രിൽ എട്ടിന് 9 ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഏറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് തിങ്കളാഴ്ച മഴ അറിയിപ്പുള്ളത്.

'അലക്സ ബാർക്ക്'; കുരങ്ങുകളിൽ നിന്ന് കുഞ്ഞിനെ രക്ഷിച്ച 13കാരി നികിതയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര

എല്ലാ ജില്ലക്കാർക്കും സന്തോഷത്തിന് വക നൽകുന്നതാണ് ഏപ്രിൽ 9ലെ പ്രവചനം. ചൊവ്വാഴ്ച 14 ജില്ലകളിലും മഴ പെയ്യാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. അതേസമയം ഏപ്രിൽ 10ന് വടക്കൻ ജില്ലകളിൽ മഴ പെയ്യുമെന്നാണ് അറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. ഏപ്രിൽ 11നാകട്ടെ എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ അറിയിപ്പുള്ളത്. നേരിയതോ മിതമായ തോതിലോ ഉള്ള മഴ സാധ്യതയാണ് ഈ ദിവസങ്ങളിലുള്ളത്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ക്രൂര കൊലപാതകത്തിന് കാരണം ചിത്രപ്രിയയോടുള്ള സംശയം; കൃത്യം നടത്തിയത് മദ്യലഹരിയിൽ, ആണ്‍ സുഹൃത്ത് അലൻ അറസ്റ്റിൽ
പ്രതിക്കെതിരെ മൊഴിനല്‍കി ഭാര്യയും മകളും, 9 വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും