മഴ ശക്തമായി തുടരുന്നു; വെള്ളപ്പൊക്ക ഭീഷണി, കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Published : Oct 02, 2023, 08:33 PM ISTUpdated : Oct 02, 2023, 09:02 PM IST
മഴ ശക്തമായി തുടരുന്നു; വെള്ളപ്പൊക്ക ഭീഷണി, കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Synopsis

ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും 2023 ഒക്ടോബർ മൂന്നിന് അവധിയായിരിക്കും. 

കോട്ടയം: ശക്തമായ മഴയെത്തുടർന്ന് വെള്ളപ്പൊക്കം നേരിടുന്നതിനാൽ കോട്ടയം താലൂക്കിലെ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും  ചൊവ്വാഴ്ച (2023 ഒക്ടോബർ 3) അവധി പ്രഖ്യാപിച്ചു.  ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും 2023 ഒക്ടോബർ മൂന്നിന് അവധിയായിരിക്കുമെന്ന് കോട്ടയം കളക്ടർ അറിയിച്ചു. 

റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വീടിന് സമീപം മദ്യവില്‍പന നടത്തുന്നെന്ന് ആരോപണം; പൊലീസിന്റെ മിന്നല്‍ പരിശോധന 

അതേസമയം, ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ പെയ്തത് ഓഗസ്റ്റ് മാസത്തിൽ മൊത്തം പെയ്ത മഴയുടെ ഏകദേശം മൂന്നിരട്ടിയോളമെന്നാണ് കണക്ക്. കാലവർഷമാകെ നിരാശപ്പെടുത്തിയ മഴ, പക്ഷേ കാലവർഷം അവസാനിക്കുന്ന ദിവസങ്ങളിൽ ശക്തമാകുകയായിരുന്നു. ഇത് തുലാവർഷത്തിന്‍റെ തുടക്കത്തിൽ പെരുമഴയായി മാറി. ഇരട്ടന്യൂനമ‍ർദ്ദങ്ങളാണ് കേരളത്തിലെ മഴ സാഹചര്യം ഒറ്റയടിക്ക് മാറ്റിയത്. അറബികടൽ, ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലായി രൂപപ്പെട്ട ഇരട്ട ന്യുനമർദ്ദങ്ങളുടെ ഫലമായാണ് കേരളത്തിൽ കഴിഞ്ഞ 5 ദിവസം പെരുമഴ പെയ്തത്. ഈ അഞ്ച് ദിവസം കൊണ്ട് മൊത്തം ലഭിച്ചത് 162 മില്ലി മീറ്റർ മഴയാണെന്നാണ് കണക്കുകൾ പറയുന്നത്. സാധാരണ ഗതിയിൽ 44 മി മീ മഴ ലഭിക്കേണ്ടിടത്താണ് 162 മി മീ മഴ ലഭിച്ചത്. അതായത് ഏകദേശം നാലിരട്ടി മഴയാണ് ഈ അഞ്ച് ദിവസത്തിൽ കേരളത്തിൽ അനുഭവപ്പെട്ടതെന്നാണ് കണക്കുകൾ പറയുന്നത്.

അമൃത, കാഞ്ചന, സാക്ഷി, പെൺമക്കളെ കാണാനില്ല, പെട്ടി തുറന്ന പൊലീസ് ഞെട്ടി, മൃതദേഹം; വായിലെ നുര നിർണായക തെളിവായി

https://www.youtube.com/watch?v=Ko18SgceYX8


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈം​ഗികാതിക്രമ കേസ്; രണ്ടാം പ്രതി ജോബിയുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈം​ഗികാതിക്രമ കേസ്; രണ്ടാം പ്രതി ജോബിയുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്