കൊടും ചൂടില്‍ കോട്ടയത്തിന് കുളിരേകി വേനല്‍ മഴ; ഇടിയോട് കൂടി ശക്തമായ മഴ ലഭിച്ചു

Published : Mar 28, 2024, 09:25 PM IST
കൊടും ചൂടില്‍ കോട്ടയത്തിന് കുളിരേകി വേനല്‍ മഴ; ഇടിയോട് കൂടി ശക്തമായ മഴ ലഭിച്ചു

Synopsis

ഇന്ന് കോട്ടയത്തില്‍ കുളിരേകി വേനല്‍ മഴ ശക്തമായി പെയ്തു. കോട്ടയത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. പലയിടങ്ങളിലും ഇടിയോട് കൂടിയ മഴയാണ് ലഭിച്ചത്.

കോട്ടയം: കേരളത്തില്‍ ശക്തമായ വേനലാണ് ഇക്കുറി അനുഭവപ്പെടുന്നത്. പല ജില്ലകളിലും ദിവസങ്ങളോളം യെല്ലോ അലര്‍ട്ട് നീളുന്ന ഈ സാഹചര്യത്തില്‍ വേനല്‍ മഴയുടെ കനിവിനായുള്ള കാത്തിരിപ്പിലാണ് ഏവരും. 

ഇതിനിടെ ഇന്ന് കോട്ടയത്തില്‍ കുളിരേകി വേനല്‍ മഴ ശക്തമായി പെയ്തു. കോട്ടയത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. പലയിടങ്ങളിലും ഇടിയോട് കൂടിയ മഴയാണ് ലഭിച്ചത്.

ആദ്യം കാഞ്ഞിരപ്പള്ളി, മണിമല മേഖലകളിലാണ് മഴ തുടങ്ങിയത്. പിന്നീട് നഗരത്തിലും മഴ ലഭിച്ചു. ഇതോടെ ജില്ലയില്‍ വ്യാപകമായി തന്നെ മഴ ലഭിച്ചു എന്ന് പറയാം. 

കോട്ടയം അടക്കം നാല് ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ ലഭിക്കുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ റിപ്പോര്‍ട്ടുണ്ടായിരുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് മഴ മുന്നറിയിപ്പുണ്ടായിരുന്നത്. ഇടിമിന്നലോട് കൂടിയ മഴയായിരിക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. 

മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥാ മുന്നറിയിപ്പ്. മറ്റ് ജില്ലകളിലും വൈകാതെ വേനല്‍ മഴ കനിഞ്ഞേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read:- കൂര്‍ക്ക വ്യാപാരിയെ അടിച്ചിട്ട് 17,000 രൂപയും ഫോണും മോഷ്ടിച്ചയാള്‍ പിടിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി