ഈ മാസം എട്ടിനാണ് സംഭവം നടന്നത്. ഇതിന് ശേഷം ഒളിവിൽ പോയ പ്രതിയെ മണ്ണാർക്കാട് ഇൻസ്പെക്ടർ ഇആർ ബൈജുവിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്

പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കാഞ്ഞിരത്ത് കൂർക്ക വ്യാപാരിയ അടിച്ച് പരുക്കേൽപ്പിച്ച് 17,000 രൂപയും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതി അറസ്റ്റ‌ിൽ. പൊറ്റശ്ശേരി കുമ്പളംചോല ഏച്ചന്മാരെ സതീഷ് എന്ന കോട്ടൂർ ഉണ്ണിയെയാണ് (37) മണ്ണാർക്കാട് പൊലീസ് അറസറ്റ് ചെയ്തത്.

ഈ മാസം എട്ടിനാണ് സംഭവം നടന്നത്. ഇതിന് ശേഷം ഒളിവിൽ പോയ പ്രതിയെ മണ്ണാർക്കാട് ഇൻസ്പെക്ടർ ഇആർ ബൈജുവിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

ആലത്തൂര്‍ പൊലീസ് സ്റ്റേഷൻ വളപ്പില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

പാലക്കാട്: ആലത്തൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ ഇക്കഴിഞ്ഞ 24ന് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാവശേരി സ്വദേശി രാജേഷ് (30) ആണ് മരിച്ചത്. 

ആലത്തൂര്‍ പൊലീസ് സ്റ്റേഷൻ വളപ്പിലെത്തി രാജേഷ് സ്വന്തം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരും മറ്റുള്ളവരും ചേര്‍ന്ന് തീ അണച്ച് രാജേഷിനെ ആലത്തൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇതിന് ശേഷം 95 ശതമാനത്തോളം പൊള്ളലേറ്റ രാജേഷിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായിതൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്. 

രാജേഷിന്‍റെ പേരിൽ വിവാഹിതയായ ഒരു സ്ത്രീയുടെ പരാതി ഉണ്ടായിരുന്നു. ഇത് പൊലീസ് ഒത്തുതീർപ്പാക്കിയതാണ്. എന്നാലീ കേസിന്‍റെ തുടർച്ചയായി തന്നെയാണ് ആത്മഹത്യാശ്രമം നടന്നതെന്നാണ് നിഗമനം.

Also Read:- എടിഎമ്മില്‍ നിറയ്ക്കാനുള്ള 50 ലക്ഷം കവര്‍ന്നത് ഒരാളല്ല, സംഘമെന്ന് നിഗമനം; അന്വേഷണം കര്‍ണാടകത്തിലേക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo