കൊടും ചൂടല്ലേ! ഒന്ന് തണുപ്പിക്കാൻ മഴയെത്തുന്നു, കേരളത്തിൽ ആശ്വാസ പ്രവചനവുമായി കാലാവസ്ഥാ വകുപ്പ്

Published : Mar 09, 2025, 05:15 PM IST
കൊടും ചൂടല്ലേ! ഒന്ന് തണുപ്പിക്കാൻ മഴയെത്തുന്നു, കേരളത്തിൽ ആശ്വാസ പ്രവചനവുമായി കാലാവസ്ഥാ വകുപ്പ്

Synopsis

കേരളത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.

തിരുവനന്തപുരം: വേനൽ ചൂട് കടുക്കുമ്പോൾ വലിയ ആശ്വാസ വാര്‍ത്തയുമായി പുതിയ കാലാവസ്ഥാ പ്രവചനം. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 11നും 12നും മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ചൂട് കടുക്കുമെന്ന മുന്നറിയിപ്പ് മാത്രം വന്നിരുന്ന സ്ഥാനത്ത് ഏറെ നാളുകൾക്ക് ശേഷം  കേരളത്തിൽ വിവിധജില്ലകളിൽ യെല്ലോ അലർട്ടും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.

തിനൊന്നാം തിയതി ചൊവ്വാഴ്ച കേരളത്തിലെ 3 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ അന്നേ ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.  12ന് മലപ്പുറം, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഉള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ ലഭിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

പ്രത്യേക ജാഗ്രതാ നിർദേശം

 ഭൂമധ്യരേഖയുടെ വടക്കു കിഴക്കൻ ഭാഗത്തുള്ള ഇന്ത്യൻ മഹാസമുദ്രം അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

10/03/2025 : ഭൂമധ്യരേഖയുടെ വടക്കു കിഴക്കൻ ഭാഗത്തുള്ള ഇന്ത്യൻ മഹാസമുദ്രം അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

റോഡിനോട് ചേര്‍ന്ന് വിൽപ്പന, ആവശ്യക്കാര്‍ക്ക് കൊടുക്കാനായി കയ്യിൽ കരുതിയത് 6 ലിറ്റര്‍ മദ്യം, അറസ്റ്റ്

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം