സംസ്ഥാനത്ത് ഇന്നും മഴ തുടരും,ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യത,മത്സ്യബന്ധനത്തിന് പോയവർ മടങ്ങിയെത്തണം

Published : Feb 01, 2023, 06:20 AM IST
സംസ്ഥാനത്ത് ഇന്നും മഴ തുടരും,ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യത,മത്സ്യബന്ധനത്തിന് പോയവർ മടങ്ങിയെത്തണം

Synopsis

ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന തീവ്രന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് മഴ.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത.ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചേക്കും.തെക്കൻ,മധ്യ കേരളത്തിലെ കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും.ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യത ഉള്ളതിനാൽ കേരളാ തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവർ മടങ്ങി എത്തണം എന്നും നിർദേശമുണ്ട്.ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന തീവ്രന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് മഴ.

അടുത്ത മണിക്കൂറുകളിൽ ഈ തീവ്രന്യൂനമർദം ശ്രീലങ്കൻ തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.പിന്നീട് ഇത് കന്യാകുമാരി കടലിലേക്ക് എത്തുമെങ്കിലും കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയില്ല.എന്നാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടർന്നേക്കും
 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം