രാജസ്ഥാൻ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസിനെ മാറ്റണം; കത്തയച്ച് ജസ്റ്റിസ് സന്ദീപ് മേത്ത

Published : Aug 26, 2026, 10:44 AM IST
rajasthan hc

Synopsis

ഭരണപരമായ അധികാരങ്ങൾ ദുരുപയോഗം ചെയ്തെന്നു ചൂണ്ടിക്കാണിച്ചാണ് ഈ കത്ത് നൽകിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 2, 10, 17 തീയതികളിലായിട്ടാണ് ഇതുസംബന്ധിച്ച കത്തുകൾ നൽകിയിട്ടുള്ളത്.

രാജസ്ഥാൻ: രാജസ്ഥാൻ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.പി. ശർമയ്‌ക്കെതിരെ ഗുരുതര അധികാര ദുർവിനിയോഗ ആരോപണങ്ങളുമായി ജസ്റ്റിസ് സന്ദീപ് മേത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് കത്തയച്ചു. കേസ് ലിസ്റ്റിംഗിൽ ഇടപെടൽ നടത്തിയെന്നും ഭരണപരമായ അധികാരങ്ങൾ ദുരുപയോഗം ചെയ്തെന്നു ചൂണ്ടിക്കാണിച്ചാണ് ഈ കത്ത് നൽകിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 2, 10, 17 തീയതികളിലായിട്ടാണ് ഇതുസംബന്ധിച്ച കത്തുകൾ നൽകിയിട്ടുള്ളതെന്ന് പ്രമുഖ നിയമവാർത്താ പോർട്ടലായ ബാ‍ർ ആന്റ് ബഞ്ച് റിപ്പോർട്ട് ചെയ്യുന്നു.

ഹൈക്കോടതിയിലെ ഭരണപരമായ പ്രവർത്തനങ്ങളിലും കേസുകളുടെ ലിസ്റ്റിംഗിലും ഗുരുതരമായ ചട്ടലംഘനങ്ങൾ നടന്നതായി കത്തുകളിൽ ആരോപിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, നിലവിലുള്ള ആക്ടിങ് ചീഫ് ജസ്റ്റിസിന് പകരം മറ്റൊരു ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസിനെ രാജസ്ഥാനിലേക്ക് നിയമിക്കണമെന്നാണ് പ്രധാന ആവശ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Malayalam news live: സിനിമയെ വ്യവസായമായി ഉടൻ പ്രവർത്തികമാകുമെന്ന് മന്ത്രി പിസി വിഷ്ണുനാഥ്; ഭരിക്കപ്പെടുന്നുവെന്ന തോന്നൽ ജനങ്ങൾക്ക് ഉണ്ടാകാത്ത ഭരണമാണ് വേണ്ടതെന്ന് ജ​ഗദീഷ്
തിരുവോണ നാളിൽ മഴ; 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും സാധ്യത