കോൺഗ്രസിലും സിപിഎമ്മിലും രാജവംശം, ദില്ലിയില്‍ മകനുണ്ട്, കേരളത്തിൽ മരുമകനും, പരിഹാസവുമായി രാജീവ് ചന്ദ്രശേഖര്‍

Published : May 04, 2025, 12:34 PM ISTUpdated : May 04, 2025, 01:38 PM IST
കോൺഗ്രസിലും സിപിഎമ്മിലും രാജവംശം, ദില്ലിയില്‍ മകനുണ്ട്, കേരളത്തിൽ മരുമകനും, പരിഹാസവുമായി രാജീവ് ചന്ദ്രശേഖര്‍

Synopsis

അഴിമതി നടത്തുന്ന കാര്യത്തിൽ കോൺഗ്രസിനും സി പി എമ്മിനും ഇടയിൽ മൽസരം നടക്കുന്നുണ്ട്

എറണാകുളം: വിഴിഞ്ഞം ഉദ്ഘാടന ചടങ്ങില്‍ നേരത്തേ വേദിയിലെത്തിയതിന്‍റെ   പേരിലുള്ള വിമര്‍ശനവും സമൂഹമാധ്യമ ട്രോളുകളും തള്ളി ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജിവ് ചന്ദ്രശേഖര്‍ രംഗത്ത്.കോൺഗ്രസിലും സി പി എമ്മിലും രാജവംശം ഉണ്ട്.കേരളത്തിൽ മകളും മരുമകനുമാണ് രാജവംശം.ഡൽഹിയിൽ നാഷണൽ ഹെറാൾഡിന്‍റെ  പേരിലാണ് കോൺഗ്രസ് രാജവംശത്തിന്‍റെ  അഴിമതി.

 

അഴിമതി നടത്തുന്ന കാര്യത്തിൽ കോൺഗ്രസിനും സി പി എമ്മിനും ഇടയിൽ മൽസരം നടക്കുന്നുണ്ട്.ബിജെപി എറണാകുളം നോർത്ത് കൺവൻഷൻ അദ്ദേഹം  ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തെ കുറിച്ച് വലിയ വായിൽ സംസാരിക്കുന്ന രണ്ട് രാജവംശങ്ങളുണ്ട്.ഒന്ന് ഡൽഹിയിലും ഒന്നിവിടെ കേരളത്തിലും. .ഡൽഹിയിലെ രാജവംശത്തിൽ ഒരു മകനുണ്ട്, കേരളത്തിൽ ഒരു മരുമകനും. .അവിടെയും അഴിമതിയുണ്ട് ഇവിടെയും അഴിമതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു 

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം