ക്രമസമാധാനം നിലനിർത്തണം, പിണറായിക്ക് പറ്റില്ലെങ്കിൽ മുഴുവൻസമയ ആഭ്യന്തരമന്ത്രിയെ നിയമിക്കണം: രാജീവ് ചന്ദ്രശേഖർ

Published : Apr 26, 2025, 11:26 AM ISTUpdated : Apr 26, 2025, 11:48 AM IST
ക്രമസമാധാനം നിലനിർത്തണം, പിണറായിക്ക് പറ്റില്ലെങ്കിൽ മുഴുവൻസമയ ആഭ്യന്തരമന്ത്രിയെ നിയമിക്കണം: രാജീവ് ചന്ദ്രശേഖർ

Synopsis

 ശോഭ സുരേന്ദ്രന്‍റെ വീടിന് സമീപം നടന്ന ബോംബ് ആക്രമണ ശ്രമം ഭീരുത്വം നിറഞ്ഞതും അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നതുമാണെന്ന്ബിജെപി സംസ്ഥാന പ്രസി ഡണ്ട്. 

തിരുവനന്തപുരം: ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍റെ  വീടിന് സമീപം നടന്ന ബോംബ് ആക്രമണ ശ്രമം ഭീരുത്വം നിറഞ്ഞതും അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നതുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ്ചന്ദ്രശേഖര്‍. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അക്രമങ്ങളിലൂടെ അവരെയോ ബിജെപിയെയോ ഭയപ്പെടുത്താനാവില്ല. അക്രമത്തിന് പിന്നിൽ കോൺഗ്രസുകാരായാലും സിപിഎമ്മുകാരായാലും നിഷ്പക്ഷ അന്വേഷണത്തിലൂടെ കുറ്റവാളികളെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് മുഖ്യമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു

ക്രമസമാധാനം നിലനിർത്തുകയെന്ന ഭരണഘടനാപരമായ കടമ നിറവേറ്റാൻ പിണറായി വിജയന് പറ്റുന്നില്ലെങ്കിൽ, അതിന് കഴിയുന്ന ഒരു മുഴുവൻ സമയ ആഭ്യന്തരമന്ത്രിയെ അദ്ദേഹം നിയമിക്കണം. സുരക്ഷിതമായും ഭയമില്ലാതെയും ജീവിക്കാനുള്ള മൗലികാവകാശം ഓരോ മലയാളിക്കുമുണ്ട്. സുരക്ഷിത കേരളത്തിലൂടെ മാത്രമേ വികസിത കേരളം സാധ്യമാകൂവെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.

ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു, ബൈക്കിലെത്തി ആക്രമണം

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കൊല്ലം ജില്ലാ പൊലീസ് മേധാവി
രാജ്യത്തെ സമ്പന്നമായ 10 ജില്ലകൾ, മുംബൈയെയും അഹമ്മദിബാ​ദിനെയും പിന്തള്ളി അപ്രതീക്ഷിത ന​ഗരം, കേരളത്തിൽ നിന്ന് ആരുമില്ല