
തിരുവനന്തപുരം: സഹകരണ മേഖലയിൽ കഴിഞ്ഞ 10 വർഷത്തിനിടെ 1582 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നതായി ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. സഹകരണ ബാങ്കുകളിൽ നിക്ഷേപം നടത്തിയവർ ഇപ്പോഴും അവരുടെ പണം തിരികെ ലഭിക്കാനായി കാത്തിരിക്കുകയാണ്. അഴിമതിയും അഴിമതിക്കാരായ രാഷ്ട്രീയക്കാരും- നമുക്ക് ഇത് ഇനിയും ആവശ്യമുണ്ടോ അതോ ഇത് അവസാനിപ്പിക്കണമോ എന്നാണ് രാജീവ് ചന്ദ്രശേഖറിന്‍റെ ചോദ്യം. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലുണ്ടായ ഒരു സംഭവത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം. പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണൻ പങ്കെടുത്ത സഹകരണ വാരാഘോഷ പരിപാടി സിപിഎം പ്രവർത്തകർ തടസ്സപ്പെടുത്തുകയും എംഎൽഎയുടെ പ്രൈവറ്റ് സെക്രട്ടറിയെ മർദ്ദിക്കുകയും ചെയ്തിരുന്നു.
സഹകരണ സ്ഥാപനങ്ങളെ ശുദ്ധീകരിക്കുമെന്നും ഇരകൾക്ക് നീതി ലഭ്യമാക്കുമെന്നും സഹകരണ ബാങ്കുകളിലും സഹകരണ സംഘം രജിസ്ട്രാർ ഓഫീസുകളിലും ഉത്തരവാദിത്തവും സുതാര്യതയും കൊണ്ടുവരുമെന്നും ബിജെപിയുടെ 'വികസിത കേരളം' വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. ചൂഷണത്തിന് അറുതി വരുത്തി സഹകരണ സ്ഥാപനങ്ങളെ ജനങ്ങളുടെ വിശ്വാസ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam