വഴിക്കടവിലെ അനന്തുവിൻ്റെ മരണത്തിലേക്ക് നയിച്ചത് തൊഴിലില്ലായ്‌മയെന്ന് രാജീവ് ചന്ദ്രശേഖർ; സംസ്ഥാന സർക്കാരിനെതിരെ വിമർശനം

Published : Jun 09, 2025, 02:48 PM IST
Rajeev Chandrasekhar

Synopsis

വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കടിച്ച് വിദ്യാർത്ഥി മരിക്കാനിടയായ സംഭവം തൊഴിലില്ലായ്മ മൂലം ഉണ്ടായതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ

ദില്ലി: വഴിക്കടവിൽ പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കടിച്ച് അനന്തു മരിക്കാനിടയായ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ. സംസ്ഥാന സർക്കാരിൻ്റെ കറൻ്റ് എടുത്തിട്ട് കാട്ടുപന്നിയെ കൊന്നു ജീവിക്കേണ്ട അവസ്ഥയാണോ ഇപ്പോഴുമെന്ന് ചോദിച്ച അദ്ദേഹം ഉപജീവനത്തിന് വേണ്ടി ഇറച്ചി എടുത്തു വിൽക്കാനാണ് പ്രതികൾ ശ്രമിച്ചതെന്നും പറഞ്ഞു. ഇതിനെല്ലാം കാരണം തൊഴിലില്ലായ്മയാണെന്നും എന്നാൽ അത് നിയമവിരുദ്ധമായ പ്രവർത്തിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അനന്തു രക്തസാക്ഷി എന്ന കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ പ്രസ്‌താവന ശരിയാണ്. അപകടകാരികളായ വന്യ മൃഗങ്ങളെ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. എന്തുകൊണ്ട് ഇത് ഉപയോഗപ്പെടുത്തുന്നില്ല? നിലമ്പൂരിൽ ഈ വർഷം മാത്രം മൂന്ന് പേർ കൊല്ലപ്പെട്ടു. കേരളത്തിൽ അഞ്ച് വർഷത്തിനുള്ളിൽ 57 പേർ കൊല്ലപ്പെട്ടു. സംസ്ഥാനത്ത് വന്യമൃഗങ്ങളെ കൊല്ലാനുള്ള അധികാരം പാലക്കാട് അടക്കം പല മേഖലയിലും ഉപയോഗിക്കുന്നുണ്ട്. ബാക്കി സ്ഥലങ്ങളിൽ ഇത് എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല? തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് കോൺഗ്രസ് ഇതേക്കുറിച്ച് പറയുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എന്തുകൊണ്ടാണ് ഇത്രയും കാലം ഒന്നും പറയാത്തതെന്നും അദ്ദേഹം ചോദിച്ചു.

നിലമ്പൂരിൽ നാലര കൊല്ലം ഇരുന്ന എംഎൽഎ വീണ്ടും മത്സരിക്കുകയാണ്. ഒൻപത് കൊല്ലം സംസ്ഥാനം ഭരിച്ച പാർട്ടിക്ക് വേണ്ടിയാണ് സ്വരാജ് മത്സരിക്കുന്നത്. നേരത്തെ ഭരിച്ച എംഎൽഎയുടെ മകനാണ് യുഡിഎഫ് സ്ഥാനാർത്ഥി. ഇവർ എല്ലാം ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. നിലമ്പൂരിൽ ബിജെപിക്ക് നല്ല പ്രതീക്ഷയുണ്ട്. ജനങ്ങൾക്ക് മാറ്റം വേണം. കേന്ദ്ര സർക്കാരിൻ്റെ പ്രോഗ്രസ് കാർഡ് ജനങ്ങൾക്ക് നൽകും. അനാവശ്യ തെരഞ്ഞെടുപ്പ് എന്ന പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു. ദേശീയ നേതൃത്വം നിർബന്ധിച്ചത് കൊണ്ടല്ല സ്ഥാനാർത്ഥിയെ നിർത്തിയത്. പാർട്ടി അംഗമല്ലാത്ത സ്ഥാനാർത്ഥിയെ നിർത്തിയത് വേറെ നേതാക്കൾ ഇല്ലാത്തത് കൊണ്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം