നേമത്ത് പണവും മദ്യവും ഒഴുക്കുന്നുവെന്ന ആരോപണം പച്ചക്കള്ളം; തെളിവുണ്ടെങ്കിൽ പൊലീസിൽ പരാതി നൽകട്ടെയെന്ന് രാജീവ് ചന്ദ്രശേഖർ

Published : Apr 08, 2026, 03:31 PM IST
Rajeev Chandrasekhar

Synopsis

നേമം മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നു എന്ന ആരോപണത്തിൽ പ്രതികരിച്ച്  രാജീവ് ചന്ദ്രശേഖർ. ശിവൻ കുട്ടിക്ക് തോൽക്കാൻ പോകുന്നതിന്റെ നിരാശയാണെന്നും തെളിവുണ്ടെങ്കിൽ പൊലീസിനോട് പറയട്ടെ എന്നുമായിരുന്നു പ്രതികരണം.

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നു എന്ന ആരോപണത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശിവൻ കുട്ടിക്ക് തോൽക്കാൻ പോകുന്നതിന്റെ നിരാശയാണെന്നും തെളിവുണ്ടെങ്കിൽ പൊലീസിനോട് പറയട്ടെ എന്നുമായിരുന്നു പ്രതികരണം.

നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ശിവൻ കുട്ടിയുടെ ഇലക്ഷൻ ഏജന്റ് അഡ്വ. ജയിൽ കുമാർ ആണ് ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നു എന്ന ആരോപണം ഉയർത്തിയത്. ശിവൻ കുട്ടിക്ക് തോൽക്കാൻ പോകുന്നതിന്റെ നിരാശയാണെന്നും തെളിവുണ്ടെങ്കിൽ പൊലീസിനോട് പറയട്ടെ എന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിൻ്റെ പ്രതികരണം. കൂടുതൽ ബാർ ലൈസൻസ് കൊടുത്തത് ഏത് സർക്കാർ ആണ്? കഴിഞ്ഞദിവസം ഡീൽ ആണ് പറഞ്ഞത്. ഓരോ ദിവസം ഓരോ കാര്യങ്ങളുമായി മുന്നോട്ടുവരുന്നു. പണം നൽകി എന്ന് പറയുന്നതിൽ തെളിവുണ്ടെങ്കിൽ പൊലീസിൽ പരാതി നൽകട്ടെ. ആരോപണം പച്ചക്കള്ളമാണെന്നും രാജീവ് ചന്ദ്രശേഖർ ആവർത്തിച്ചു.

നേമം മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നു: അഡ്വ. ജയിൽ കുമാർ

നേമം മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നുവെന്ന് അഡ്വ. ജയിൽ കുമാർ. ആറ്റുകാൽ മേടമുക്കിലെ ബിജെപിയുടെ ബൂത്ത് ഓഫീസിൽ നിന്നാണ് 336 ലിറ്റർ മദ്യം എക്സൈസ് പിടിച്ചത്. എന്നാൽ, 6 ലിറ്റർ മാത്രമാണ് കണക്കിൽ രേഖപ്പെടുത്തിയത്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണം. പൊലീസും എക്സൈസും ഇടപെട്ടില്ലെങ്കിൽ പ്രവർത്തകർ ഇടപെടുമെന്നും അഡ്വ. ജയിൽ കുമാർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കല്ല്യാണ വീട്ടിൽ കയറി, കണ്ണിൽ കണ്ടതെല്ലാം അടിച്ച് തകർത്തു, നാടിനെ ഭീതിയിലാഴ്ത്തി അക്രമി സംഘം
'പണവും സാരിയും കിറ്റുകളും നൽകി വോട്ടര്‍മാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നു'; ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് വിഡി സതീശൻ