എഫ്സിആർഎ ഭേദ​ഗതി: 'നിലവിലെ ബിൽ പാസ്സാക്കില്ല', നടപ്പാക്കുക ആശങ്കകൾ പരിഹരിച്ച ശേഷമെന്ന് രാജീവ് ചന്ദ്രശേഖർ

Published : Apr 01, 2026, 02:18 PM ISTUpdated : Apr 01, 2026, 02:23 PM IST
Rajeev Chandrasekhar

Synopsis

ആശങ്കകൾ പരിഹരിച്ചശേഷമായിരിക്കും ബിൽ നടപ്പാക്കുകയെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. ലോക്സഭയിൽ കൊണ്ടുവരും മുമ്പ് ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. 

തിരുവനന്തപുരം: എഫ്സിആർ‌എ ഭേദ​ഗതി ബില്ലിൽ പ്രതികരണവുമായി രാജീവ് ചന്ദ്രശേഖര്‍. നിലവിലെ ബിൽ പാസ്സാക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ആശങ്കകൾ പരിഹരിച്ച ശേഷമായിരിക്കും ബിൽ നടപ്പാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്സഭയിൽ കൊണ്ടുവരും മുമ്പ് ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. എഫ് സി ആര്‍ എയിൽ പഠിച്ച ശേഷം നിലപാടെന്നായിരുന്നു കാന്തപുരത്തിന്‍റെ പ്രതികരണം. 

ബില്ല് മാറ്റിവച്ചത് സ്വാഗതം ചെയ്ത്  സിബിസിഐ

അതേ സമയം ബില്ല് മാറ്റിവച്ചത് സ്വാഗതം ചെയ്യുന്നു എന്ന് സിബിസിഐ പിആര്‍ഒ റോബിൻസൺ റോഡ്രിഗസ് പ്രതികരിച്ചു. പിൻവലിച്ചിട്ടില്ലെന്നും തൽക്കാലത്തേക്ക് മാറ്റിവച്ചതാണെന്നും വ്യക്തമാക്കിയ അദ്ദേഹം അക്കാര്യം ഓർമയിൽ ഉണ്ടാകണമെന്നും കൂട്ടിച്ചേര്‍ത്തു. വിഷയം ചർച്ചയാക്കിയ ജനപ്രതിനിധികൾക്കും മാധ്യമങ്ങൾക്കും നന്ദി. സിബിസിഐ കേന്ദ്ര മന്ത്രിസഭ അംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. ആശങ്ക ഇപ്പോഴും ഉണ്ടെന്നും ചില വ്യവസ്ഥകൾ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാതെ ബില്ല് കൊണ്ടുവരരുത്. 

കിംവദന്തികളിൽ പ്രതികരിക്കാനില്ല എന്ന് സിബിസിഐ പറഞ്ഞു. സഭ സ്ഥാപനങ്ങളെ ബാധിക്കുന്നത് മാത്രമല്ല. ബിൽ നിയമമായാൽ മാനുഷിക പ്രവർത്തനങ്ങളെ ബാധിക്കും. പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും നേരിൽ കാണാൻ ശ്രമിക്കും. ആശങ്കകൾ നേരിട്ട് അറിയിക്കും. ചില വ്യവസ്ഥകൾ യുക്തിരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അഞ്ജലി നായർക്ക് ആശ്വാസം; പേര് മാറ്റണമെന്ന ആവശ്യം പരി​ഗണിക്കണമെന്ന് ഹൈക്കോടതി, ശനിയാഴ്ച വരണാധികാരിക്ക് മുന്നിൽ ഹാജരാകണം
'സിപിഎം എന്നും വേട്ടക്കാര്‍ക്കൊപ്പം, സംവാദത്തില്‍ നിന്നും പിണറായി ഒളിച്ചോടുന്നു', വിമർശനവുമായി രമേശ് ചെന്നിത്തല