
തിരുവനന്തപുരം: നേമത്തെ പരസ്യ സംവാദത്തിൽ രാജീവ് ചന്ദ്രശേഖറിനെ വീണ്ടും വെല്ലുവിളിച്ച് നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി. രാജീവ് ചന്ദ്രശേഖറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. എന്നാൽ അദ്ദേഹം അതിന് തയ്യാറായില്ല. അത് ബിജെപിക്ക് ക്ഷീണം ഉണ്ടാക്കിയിട്ടുണ്ടെന്നും വി ശിവൻകുട്ടി പറഞ്ഞു. എന്നാൽ വികസന ചർച്ചയ്ക്ക് തയ്യാറാണെന്നും സമയം എപ്പോഴാണെന്ന് രാജീവ് ചന്ദ്രശേഖർ പറയണമെന്നും വീണ്ടും അവർത്തിച്ചിരിക്കുകയാണ് വി ശിവൻകുട്ടി. അതേസമയം കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം മറികടന്നാണ് കേരളത്തിന്റെ വികസനമെന്നും വികസിത നേമത്തേക്ക് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നുവെന്നും വി ശിവൻകുട്ടി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നടത്താൻ പോകുന്ന നേമത്തെ റോഡ് ഷോയോട് പ്രതികരിക്കുകയായിരുന്നു വി ശിവൻകുട്ടി.കിള്ളിപ്പാലത്ത് നിന്ന് നോക്കുമ്പോൾ ചാല ഐടിഐ കാണാം. മണ്ഡലത്തിലെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് വി ശിവൻകുട്ടി പ്രതികരിച്ചത്. കുട്ടികൾക്ക് പാഠപുസ്തകം പോലും എത്തിക്കാത്ത ആളുകളാണ് വികസനത്തെക്കുറിച്ച് പറയു ന്നതെന്നും വി ശിവൻകുട്ടി പരിഹസിച്ചു. അതേസമയം എസ്എസ്കെ ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ച് വി ശിവൻകുട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam