മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: നീതി ലഭിക്കുന്നത് വരെ അവർക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖർ, മതപരിവർത്തനം നടത്തിയെന്ന ആരോപണം ശരിയല്ല

Published : Jul 29, 2025, 02:09 PM IST
rajeev chandrashekhar

Synopsis

നിലവിൽ കേരളത്തിൽ നിന്നുള്ള ബിജെപി സംഘം ഛത്തീസ്ഗഡിലെത്തിയിട്ടുണ്ട്.

ദില്ലി: ചത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നീതി ലഭിക്കുന്നത് വരെ അവർക്കൊപ്പം ഉണ്ടാകുമെന്നും ബിജെപി ജനറൽ സെക്രട്ടറിക്കൊപ്പം വേണ്ടിവന്നാൽ താനും അവിടെ പോകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നിലവിൽ കേരളത്തിൽ നിന്നുള്ള ബിജെപി സംഘം ഛത്തീസ്ഗഡിലെത്തിയിട്ടുണ്ട്.

കോൺഗ്രസ് സർക്കാരാണ് മതപരിവർത്തന വിരുദ്ധ നിയമം പാസാക്കിയത്. മതപരിവർത്തനം നടത്തിയെന്ന ആരോപണം ശരിയല്ലെന്ന് അറിയിച്ചിട്ടുണ്ട്. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയുമായി മൂന്നുതവണ സംസാരിച്ചു. ഛത്തീസ്ഗഡ് സർക്കാരിന്റെ സഹായം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.

ഏതു സമുദായമായാലും മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെപി മാത്രമേ ഇറങ്ങുന്നുള്ളൂ. മറ്റു പാർട്ടികൾ അവസരവാദ രാഷ്ട്രീയം കളിക്കാനാണ് ശ്രമിക്കുന്നത്. അനൂപ് ആന്റണി അവിടെയെത്തി ചർച്ചകൾ നടത്തിയിട്ടുണ്ട്. ആദ്യം മനുഷ്യക്കടത്ത് മാത്രമാണ് ചുമത്തിയത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി പ്രതികരിക്കുന്നത് അവരുടെ കാഴ്ചപ്പാടിൽ നിന്നാണ്. നിർബന്ധിത മതപരിവർത്തനം ഛത്തീസ്ഗഡിലെ ഒരു പ്രശ്നമാണ്. ഇപ്പോഴത്തെ പരിഗണന കേസിൽ നിന്ന് കന്യാസ്ത്രീകളെ മോചിപ്പിക്കുക എന്നതാണ്. ബജ്രംഗ് ദൾ സ്വതന്ത്ര സംഘടനയാണ്. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയോട് കാര്യങ്ങൾ വിശദീകരിച്ചുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉന്നാവ് പീഡന കേസ്; 'സിബിഐ ഞങ്ങളെ ഇരുട്ടിൽ നിർത്തി, കോടതിയിൽ കൃത്യമായ വാദങ്ങൾ അവതരിപ്പിച്ചില്ല', അതിജീവിതയുടെ അഭിഭാഷകൻ മുഹമ്മദ് പ്രാച
കഴക്കൂട്ടത്തെ നാല് വയസ്സുകാരന്റെ മരണം; കൊലപാതകമെന്ന് കണ്ടെത്തൽ, അമ്മയേയും സുഹൃത്തിനേയും കൂടുതൽ ചോദ്യം ചെയ്യും