
കൊച്ചി: കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറായി രാജേന്ദ്രകുമാർ ഐആർഎസ് ചുമതലയേറ്റു. 1994 ബാച്ച് ഐആർഎസ് ഉദ്യോസ്ഥനായ രാജേന്ദ്രകുമാർ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ആസ്ഥാനത്തെത്തി ഇന്നാണ് ചുമതല ഏറ്റെടുത്തത്. ജയ്പൂർ സ്വദേശിയാണ്. മുൻ കമ്മിഷണർ സുമിത് കുമാർ സ്ഥലം മാറി മഹാരാഷ്ട്ര ഭീവണ്ടിയിലേയ്ക്കു പോയ ഒഴിവിലേയ്ക്കാണ് പുതിയ കമ്മിഷണർ എത്തിയത്.
നയതന്ത്ര ബാഗിലൂടെയുള്ള വിവാദ സ്വർണക്കടത്ത്, ഡോളർ കടത്ത്. കരിപ്പൂർ സ്വർണക്കടത്ത് തുടങ്ങിയ കേസുകളുടെ തുടർ ഉത്തരവാദിത്തം പുതിയ ഉദ്യോഗസ്ഥനായിരിക്കും. നയതന്ത്ര സ്വർണക്കടത്തിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഇതിൻമേൽ നടപടിക്രമങ്ങൾ ഇനിയും പൂർത്തിയാകാനുണ്ട്. കരിപ്പൂർ സ്വർണക്കടത്തു കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ തലവൻ കസ്റ്റംസിലേയ്ക്ക് എത്തുന്നത്.
മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam