മകന് സഹിച്ചില്ല, 12 കൊല്ലമായി അമ്മ ജീവിക്കുന്നത് ലിവിങ് പങ്കാളിയോടൊപ്പം, അച്ഛൻ മരിക്കുന്നതിന് മുമ്പ് തുടങ്ങിയ ബന്ധം; 35കാരനെ യുവാവ് കൊലപ്പെടുത്തി

Published : Jul 08, 2026, 04:12 PM IST
rajkot man chases and kills mother's live-in partner on street

Synopsis

ഗുജറാത്തിലെ രാജ്‌കോട്ടിൽ അമ്മയുടെ ലിവിങ് പങ്കാളിയെ യുവാവ് തെരുവിൽ ഓടിച്ചിട്ട് കുത്തിക്കൊലപ്പെടുത്തി. രാജ്‌കോട്ട് സ്വദേശിയായ കമലേഷ് (35) ആണ് കൊല്ലപ്പെട്ടത്

രാജ്കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടിൽ അമ്മയുടെ ലിവിങ് പങ്കാളിയെ യുവാവ് തെരുവിൽ ഓടിച്ചിട്ട് കുത്തിക്കൊലപ്പെടുത്തി. രാജ്‌കോട്ട് സ്വദേശിയായ കമലേഷ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കമലേഷിന്‍റെ പങ്കാളിയായ നീതയുടെ മകൻ ജയന്ത് (20) നെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച നടന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇടവഴിയിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച കമലേഷിനെ ജയന്ത് പിന്തുടർന്ന് പിടികൂടുകയും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ക്രൂരമായി കുത്തുകയുമായിരുന്നു. അഞ്ചിലധികം തവണ കുത്തേറ്റ കമലേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു.

അമ്മ നീതയും കമലേഷും കഴിഞ്ഞ 12 വർഷമായി ഒന്നിച്ചാണ് താമസം. എന്നാൽ ജയന്തിന്‍റെ അച്ഛൻ ജീവിച്ചിരുന്ന സമയത്തുതന്നെ അമ്മ കമലേഷുമായി അടുപ്പത്തിലായതിൽ ജയന്തിന് കടുത്ത വൈരാഗ്യമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും കൊല്ലപ്പെട്ട കമലേഷിന്‍റെ സഹോദരൻ കപിൽ (25) നൽകിയ പരാതിയിൽ പറയുന്നു. നാട്ടുകാർ നോക്കിനിൽക്കെയാണ് കൊലപാതകം നടന്നത്. തന്നോട് ദയ കാണിക്കണമെന്നും താൻ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കമലേഷ് നിലവിളിക്കുന്നത് വീഡിയോയിൽ കേൾക്കാം. സംഭവസമയം ജയന്തിനൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി ദൃശ്യങ്ങളിൽ കാണുന്നുണ്ട്. ഇയാളെക്കുറിച്ചുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഇത് അവസാന അവസരം', മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ അന്ത്യശാസനവുമായി ഹൈക്കോടതി; അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം കൂടി സമയം അനുവദിച്ചു
പുനലൂർ എഎസ്പി ഡോ. ഒ അപർണ ഐപിഎസ് വിവാഹിതയാകുന്നു; വരൻ സിപിഐ നേതാവും അഭിഭാഷകനുമായ അഡ്വ. രാഹുൽ രാധാകൃഷ്ണൻ