'ഇത് അവസാന അവസരം', മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ അന്ത്യശാസനവുമായി ഹൈക്കോടതി; അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം കൂടി സമയം അനുവദിച്ചു

Published : Jul 08, 2026, 04:06 PM IST
vellappally natesan

Synopsis

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ മുന്നറിയിപ്പുമായി ഹൈക്കോടതി. അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം കൂടി ഹൈക്കോടതി സമയം അനുവദിച്ചു. ഇത് അവസാന അവസരമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്.

കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ മുന്നറിയിപ്പുമായി ഹൈക്കോടതി. അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം കൂടി ഹൈക്കോടതി സമയം അനുവദിച്ചു. ഇത് അവസാന അവസരമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്. അതേസമയം, കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ഉപഹർജിയിൽ പ്രോസിക്യൂഷൻ മറുപടി നൽകാൻ സാവകാശം തേടി. എസ്പിഎസ് ശശിധരനെ മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപഹർജി. അന്വേഷണം അനന്തമായി നീണ്ടുപോകുന്നുവെന്നും അന്വേഷണം ശരിയായ ദിശയിൽ അല്ലെന്നും ഹര്‍ജിയില്‍ ആക്ഷേപമുണ്ട്. അന്വേഷണത്തിൽ കോടതി കൂടി അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് കേസിലെ കക്ഷിയായ എം എസ് അനിൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേസിൽ വെള്ളാപ്പള്ളിയെ പ്രതിയാക്കി ഒരു കേസിലാണ് അന്വേഷണം പൂർത്തിയാക്കിയത്.

നേരത്തെയും കേസ് അന്വേഷണം വൈകുന്നതിൽ ജസ്റ്റിസ് ബദറുദ്ദീൻ അദ്ധ്യക്ഷനായ ബെഞ്ച് വിമർശനം ഉന്നയിച്ചിരുന്നു. കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016ലാണ് വി എസ് അച്യുതാനന്ദന്റെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ് എൻ ഡി ജി കോടികൾ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം. സാമ്പത്തിക തിരിമറി ഗൂഢാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്നാണ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പുനലൂർ എഎസ്പി ഡോ. ഒ അപർണ ഐപിഎസ് വിവാഹിതയാകുന്നു; വരൻ സിപിഐ നേതാവും അഭിഭാഷകനുമായ അഡ്വ. രാഹുൽ രാധാകൃഷ്ണൻ
ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ടു, മലപ്പുറം സ്വദേശിയായ സഹപാഠി കസ്റ്റഡിയിൽ