
കണ്ണൂർ: കേരളത്തിൽ കോൺഗ്രസിന്റെ പോക്ക് അപകടത്തിലേക്കെന്നും അതിന്റെ ഉത്തരവാദികൾ ഇപ്പോഴത്തെ നേതൃത്വമാണെന്നും തുറന്നടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. വിനാശകാലേ വിപരീത ബുദ്ധി എന്ന സ്ഥിതിയാണ്. ഒന്നര വർഷമായി പാർട്ടിയിൽ ഒരുതട്ടിലും പുന സംഘട ഉണ്ടായിട്ടില്ല. വീഴ്ചയുടെ കുറ്റവും പിതൃത്വവും ഈ നേതാക്കൾ ഏറ്റെടുക്കണമെന്നും ഉണ്ണിത്താൻ കണ്ണൂരിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഒന്നരവർഷമായിട്ടും കെപിസിസി പുനസംഘടന പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഡിസിസി അധ്യക്ഷൻമാരെ നിയമിച്ചു എന്നാൽ ഡിസിസികൾ പുനസംഘടിപ്പിച്ചില്ല, ബ്ലോക്ക് പ്രസിഡൻ്റുമാരേയും മണ്ഡലം പ്രസിഡൻ്റുമാരേയും ഇതുവരെ പുനസംഘടിപ്പിക്കാൻ സാധിച്ചിട്ടില്ല. അതിൻ്റെയൊക്കെ ഉത്തരവാദിത്തം ആർക്കാണെന്ന് വച്ചാൽ അവരെല്ലാം മറുപടി പറയണം. കോൺഗ്രസിൻ്റെ പോക്ക് അപകടത്തിലേക്കാണെന്ന് പറയാതെ നിർവാഹമില്ല. ബന്ധപ്പെട്ടവർ അടിയന്തരമായി പുനസംഘടന പൂർത്തിയാക്കണം. ഇല്ലെങ്കിൽ കാര്യങ്ങൾ അപകടത്തിലാവും. പാർട്ടിയുടെ താഴെത്തട്ട് വരെയുള്ള പുനസംഘടന പൂർത്തിയാക്കിയേ മതിയാവൂ. ഈ അവസ്ഥയ്ക്ക് കാരണം ഇപ്പോഴത്തെ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വമാണ്. ആ നേതൃത്വത്തിൽ ആരൊക്കെ ഉൾപ്പെടുന്നോ അവരെല്ലാം ഈ അവസ്ഥയ്ക്ക് മറുപടി പറഞ്ഞേ മതിയാവൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam