യുഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തും, രാജ്യസഭാ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് ഉറപ്പായി

Published : Aug 06, 2020, 02:40 PM ISTUpdated : Aug 06, 2020, 02:41 PM IST
യുഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തും, രാജ്യസഭാ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് ഉറപ്പായി

Synopsis

കര്‍ഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റാണ് ലാൽവര്‍ഗീസ് കൽപ്പകവാടി. യുഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തുമ്പോള്‍ ജോസ് കെ മാണി വിഭാഗത്തിന്‍റെ രാഷ്ട്രീയ തീരുമാനമെന്താകുമെന്നത് പ്രധാനമാണ്. 

തിരുവനന്തപുരം: വീരേന്ദ്രകുമാറിൻ്റെ  മരണത്തോടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റിൽ തെരഞ്ഞെടുപ്പ് ഉറപ്പായി. ഒഴിവ് വന്ന രാജ്യസഭാസീറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിര്‍ത്തും. ലാൽവര്‍ഗീസ് കൽപ്പകവാടി യുഡിഫിന്‍റെ സ്ഥാനാര്‍ഥിയാകും. ജയസാധ്യത കുറവാണെങ്കിലും സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കിൽ ഈസി വാക്കോവര്‍ ഉണ്ടാകുമെന്നും അത് രാഷ്ട്രീയ തിരിച്ചടിക്ക് കാരണമായേക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. തുടര്‍ന്നാണ് സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള തീരുമാനത്തിലേക്ക് യുഡിഎഫ് എത്തിയത്. 

കര്‍ഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റാണ് ലാൽവര്‍ഗീസ് കൽപ്പകവാടി. യുഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തുമ്പോള്‍ ജോസ് കെ മാണി വിഭാഗത്തിന്‍റെ രാഷ്ട്രീയ തീരുമാനമെന്താകുമെന്നത് പ്രധാനമാണ്. ആഗസ്റ്റ് 24നാണ് തെരഞ്ഞെടുപ്പ്. എംവി ശ്രേയാംസ് കുമാറാകും എൽഡിഎഫ് സ്ഥാനാര്‍ഥിയെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. 

PREV
click me!

Recommended Stories

കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കും ബാധകം