പുതുപ്പേട്ടയിൽ മാസപ്പിറവി കണ്ടു; തെക്കൻ കേരളത്തിൽ റംസാൻ നോമ്പ് നാളെ മുതൽ

Published : Apr 02, 2022, 08:43 PM ISTUpdated : Apr 02, 2022, 08:44 PM IST
പുതുപ്പേട്ടയിൽ മാസപ്പിറവി കണ്ടു; തെക്കൻ കേരളത്തിൽ റംസാൻ നോമ്പ് നാളെ മുതൽ

Synopsis

ഒമാൻ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഏപ്രിൽ മൂന്നിന് (നാളെ) വ്രതം തുടങ്ങുമെന്നാണ് ഇന്നലെ അറിയിച്ചത്

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ റംസാൻ വ്രതാരംഭം നാളെ മുതൽ. പാളയം ഇമാമാണ് പ്രഖ്യാപനം നടത്തിയത്. തമിഴ്നാട്ടിലെ പുതുപ്പേട്ടയിൽ മാസപ്പിറവി ദൃശ്യമായതോടെയാണിത്. എറണാകുളം മുതൽ തിരുവനന്തപുരം വരെ ജില്ലകളിലാണ് വ്രതം നാളെ ആരംഭിക്കുക. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വിശ്വാസികൾ നാളെ മുതൽ വ്രതം അനുഷ്ഠിക്കും.

റംസാൻ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം ഇന്നലെ തന്നെ അറിയിച്ചിരുന്നു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമദാൻ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാൽ (കെ എൻ എം) കമ്മിറ്റി ചെയർമാൻ എം മുഹമ്മദ്‌ മദനിയാണ് ഇന്നലെ പ്രഖ്യാപിച്ചത്.  സുന്നി വിഭാഗങ്ങൾ തീരുമാനം അറിയിച്ചിരുന്നില്ല.

മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയിൽ ഇന്ന് റമദാൻ വ്രതം ആരംഭിച്ചു. യുഎഇയിലും ഇന്ന് മുതൽ റമദാൻ വ്രതം ആരംഭിച്ചു. ദക്ഷിണ ഓസ്ട്രേലിയയിൽ ഇന്നലെ മാസപ്പിറവി ദൃശ്യമായതിനാൽ ഇന്ന് വ്രതം തുടങ്ങി. ഈജിപ്തിലെ ഇസ്ലാം മത വിശ്വാസികളും ഇന്ന് വ്രതം തുടങ്ങി. 

അതേസമയം ഒമാൻ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഏപ്രിൽ മൂന്നിന് (നാളെ) വ്രതം തുടങ്ങുമെന്നാണ് ഇന്നലെ അറിയിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവല്ല നിരണത്ത് വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം, വീട് വാസയോ​ഗ്യമല്ലാത്ത വിധം കത്തിനശിച്ചു, ആളപായമില്ല
നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക്; ഫ്രാൻസിൽ ആളിപ്പടർന്ന് വിദ്യാർത്ഥി പ്രക്ഷോഭം; 400 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു