നിപ സ്ഥിരീകരിച്ച 43കാരൻ്റെ ആരോഗ്യനില ഗുരുതരം; സമ്പർക്കം പുലർത്തിയ 15 പേർ ഹോം ക്വാറന്‍റീനിൽ, റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ്

Published : Jun 12, 2026, 05:44 AM IST
Kozhikode nipah

Synopsis

നിപ സ്ഥിരീകരിച്ച നാൽപത്തിമൂന്നുകാരന്റെ ആരോഗ്യനില ഗുരുതരം. രോഗിയുമായി അടുത്ത് സമ്പർക്കം പുലർത്തിയ ഹൈയസ്റ്റ് റിസ്ക്, ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ട 15 പേർ ഹോം ക്വാറന്‍റീനിൽ കഴിയുകയാണ്.

കോഴിക്കോട്: കോഴിക്കോട് നിപ സ്ഥിരീകരിച്ച നാൽപത്തിമൂന്നുകാരന്റെ ആരോഗ്യനില ഗുരുതരം. രോഗിയുമായി അടുത്ത് സമ്പർക്കം പുലർത്തിയ ഹൈയസ്റ്റ് റിസ്ക്, ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ട 15 പേർ ഹോം ക്വാറന്‍റീനിൽ കഴിയുകയാണ്. രോഗിയുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു. 43കാരൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ വെന്‍റിലേറ്ററിൽ തുടരുകയാണ്. കൂടുതൽ ആളുകൾ രോഗലക്ഷണം കാണിക്കുകയാണെങ്കിൽ മാത്രമേ രോഗിയുടെ സ്ഥലം കണ്ടൈൻമെന്റ് സോണാക്കി പ്രഖ്യാപിക്കുകയുള്ളൂ.

രാമനാട്ടുകര സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. പുണെ വൈറോളജി ലാബിലെ പരിശോധനാഫലം പോസിറ്റീവായിരുന്നു. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ജൂണ്‍ രണ്ടിന് രോഗി റെഡ് ക്രെസന്‍റ് ഹോസ്പിറ്റലിലെത്തിയിരുന്നു, ഒന്‍പതാം തീയതി കോഴിക്കോടുള്ള ആസ്റ്റർ മിംസ് ഹോസ്പിറ്റലില്‍ എത്തിയിരുന്നു. 1ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും.

കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാ​ഗമായി കൂടുതൽ മരുന്നുകൾ എത്തിക്കാൻ ആരോ​ഗ്യവകുപ്പ് നിർദ്ദേശം നൽകി. സമ്പർക്കപ്പട്ടികയിൽ‌ ഉള്ളവരെ കണ്ടെത്തും. രോ​ഗം പടരാതിരിക്കാനും നടപടികൾ സ്വീകരിക്കും. ക്ലസ്റ്ററുകളായി തിരിച്ച് നിരീക്ഷണം നടത്തും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അർജന്റീന ടീമിന്റെ സന്ദർശനത്തിൻ്റെ പേരിൽ തട്ടിപ്പ്: പണമിടപാട് നടന്നത് 13 കമ്പനികൾ വഴി, ഒൻപതിനും ജിഎസ്‌ടി രജിസ്ട്രേഷനില്ല
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വിവാഹിതയായി, 'മരണം വരെ ഞാൻ സുമംഗലി ആയിരിക്കാൻ പ്രാർഥിക്കണം'