കരുണാകരൻ്റെ കുടുംബത്തെ കുറിച്ച് രാഹുൽ പറഞ്ഞത് ചർച്ചയാക്കുന്നതിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല

Published : Nov 05, 2024, 08:45 AM ISTUpdated : Nov 05, 2024, 09:32 AM IST
കരുണാകരൻ്റെ കുടുംബത്തെ കുറിച്ച് രാഹുൽ പറഞ്ഞത് ചർച്ചയാക്കുന്നതിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല

Synopsis

കല്യാണിക്കുട്ടിയമ്മ കോൺഗ്രസ്‌കാർക്ക് അഭയം നൽകിയ വ്യക്തിയാണെന്നും ആരെയും അപമാനിക്കരുതെന്നാണ് നയമെന്നും രമേശ് ചെന്നിത്തല

പാലക്കാട്: ലീഡറുടെ കുടുംബത്തെ കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ പറയുന്നത് രാഷ്ട്രീയ ദുഷ്ടലാക്കോടെയെന്ന് രമേശ് ചെന്നിത്തല. ഏഷ്യാനെറ്റ്‌ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ന് രാഹുലിന്റെ പരാമർശത്തെ എതിർത്ത ഏക വ്യക്തിയാണ് താൻ. ആത്മാർത്ഥത കൊണ്ടാണ് അപ്പോൾ തന്നെ എതിർപ്പ് പ്രകടിപ്പിച്ചത്. അന്ന് പത്മജ ഈ കാര്യങ്ങൾ പറയണമായിരുന്നു. പത്മജ ഇപ്പോൾ ഇതൊക്കെ പറയുന്നത് വോട്ട് ലക്ഷ്യം വെച്ചാണ്. കല്യാണിക്കുട്ടിയമ്മ കോൺഗ്രസ്‌കാർക്ക് അഭയം നൽകിയ വ്യക്തിയാണ്. ആരെയും അപമാനിക്കാൻ പാടില്ലെന്ന് തന്നെയാണ് നിലപാട്. പാലക്കാട്‌ തെരഞ്ഞെടുപ്പ് മാറ്റി വെക്കാൻ വൈകിയത് ഗൂഢാലോചന ആണെന്ന ഇടത് സ്ഥാനാർഥിയുടെ പരാമർശം പരാജയ ഭീതി മൂലമാണ്. വലിയ പാർട്ടിയായതിനാൽ കോൺഗ്രസിൽ നിന്നും ഒന്നോ രണ്ടോ പേർ പോയാൽ കുഴപ്പമില്ല. സിപിഎമ്മിൽ പോകാൻ ആളില്ലാത്തതുകൊണ്ടാണ് ആരും പോകാത്തതെന്നും അദ്ദേഹം പ്രതികരിച്ചു.

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും