
ദില്ലി: കോണ്‍ഗ്രസ് എംഎൽഎമാരായ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ പി അനിൽകുമാർ എന്നിവർക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്ത ക്രൈംബ്രാഞ്ച് നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ മൂന്നു വർഷമായി ഇല്ലാത്ത കേസാണ് ഇടതു ഭരണകൂടം കോൺഗ്രസ്എംഎൽഎമാർക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ഇടതു മുന്നണി പരിഭ്രമിച്ചിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സാധ്യത പട്ടികയിൽ പേര് വന്നപ്പോഴാണ് എംഎൽഎമാർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. തിടുക്കത്തിൽ ഉള്ള നടപടി മുഖ്യമന്ത്രി നടത്തിയ ഗൂഢാലോചന വെളിവാക്കുന്നതാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ജനപ്രതിനിധികൾക്കെതിരായ കേസുകളെ രാഷ്ട്രീയമായും നിയമപരമായും നേരിടും. കേന്ദ്രത്തിൽ എൻഡിഎയും കേരളത്തിൽ ഇടതുമുന്നണിയും കോൺഗ്രസ് നേതാക്കളെ രാഷ്ട്രീയമായി വേട്ടയാടുകയാണെന്നും, കോൺഗ്രസ് മതേതര നിലപാടുകളിൽ ഉറച്ചു നിന്നു കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടും എന്നും രമേശ് ചെന്നിത്തല പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam