'ഡല്‍ഹിയില്‍ ഒരു നയം, കേരളത്തില്‍ മറ്റൊരു നയം'; യെച്ചൂരിക്കെതിരെ രമേശ് ചെന്നിത്തല

Published : Jun 15, 2023, 04:55 AM ISTUpdated : Jun 15, 2023, 04:56 AM IST
'ഡല്‍ഹിയില്‍ ഒരു നയം, കേരളത്തില്‍ മറ്റൊരു നയം'; യെച്ചൂരിക്കെതിരെ രമേശ് ചെന്നിത്തല

Synopsis

''കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്ന സര്‍ക്കാര്‍ നടപടിയെ പറ്റി ഒന്നും പറയുന്നില്ല...''

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് എതിരെ നടക്കുന്ന പ്രതികാര നടപടികളില്‍ സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി കള്ളകളി നടത്തുകയാണെന്ന് രമേശ് ചെന്നിത്തല. മാധ്യമങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുമ്പോള്‍ നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന യെച്ചൂരി കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്ന സര്‍ക്കാര്‍ നടപടിയെ പറ്റി ഒന്നും പറയുന്നില്ല. ഡല്‍ഹിയില്‍ ഒരു നയം കേരളത്തില്‍ മറ്റൊരു നയം അതാണ് യെച്ചൂരി നയമെന്ന് ചെന്നിത്തല വിമര്‍ശിച്ചു. 

കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത കാര്യത്തെ പറ്റി യെച്ചൂരിയോട് ചോദിച്ചാല്‍ അദ്ദേഹം അറിഞ്ഞില്ല എന്നാണ് മറുപടി, വിവര സാങ്കേതികരംഗം ഇത്രയും വളര്‍ന്ന കാലത്ത് ഒന്നും അറിഞ്ഞില്ല എന്ന് പറയുന്ന യെച്ചൂരി ഏതു ഗ്രഹത്തിലാണ് ജീവിക്കുന്നത്? സീതാറാം യെച്ചൂരിയെ പോലുള്ളവര്‍ വിശാലമായി ചിന്തിക്കാതെ പിണറായി വിജയന്റെ ഏകാധിപത്യ പ്രവണതക്ക് കുട പിടിക്കുകയാണ് ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

 

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K