'ചെന്നിത്തല പ്രധാന നേതാവാണ്, പാര്‍ട്ടി നിലപാട് താനും കെപിസിസി പ്രസിഡന്‍റും പറയുന്നത്'; വിഡി സതീശന്‍

Published : Jan 02, 2022, 12:09 PM ISTUpdated : Jan 02, 2022, 12:21 PM IST
'ചെന്നിത്തല പ്രധാന നേതാവാണ്, പാര്‍ട്ടി നിലപാട് താനും കെപിസിസി പ്രസിഡന്‍റും പറയുന്നത്'; വിഡി സതീശന്‍

Synopsis

ഗവർണർ പദവി ദുരുപയോഗം ചെയ്തെന്ന് ആവർത്തിച്ച പ്രതിപക്ഷനേതാവ് ഗവർണർ വിമർശനത്തിന് അതീതനല്ലെന്ന് വ്യക്തമാക്കി. വിസിയുടെ ചെവിയിൽ പറയേണ്ടതല്ല നിയമന വിഷയങ്ങളെന്നും, ഉത്തരവാദിത്തം നിർവ്വഹിക്കുന്നില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.

കൊച്ചി: കോൺഗ്രസിന്റെ കൂട്ടായ നിലപാട് താനും കെപിസിസി പ്രസിഡന്‍റും പറയുന്നതാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ (VD Satheeshan). ചെന്നിത്തല കോൺഗ്രസിന്‍റെ (Congress) പ്രധാന നേതാവാണെന്നും സതീശൻ പറഞ്ഞു. ഡി ലിറ്റ് വിവാദത്തിൽ പ്രതിപക്ഷത്തിൽ അഭിപ്രായവ്യത്യാസമെന്ന വാർത്തകളോടാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. ഗവർണർ പദവി ദുരുപയോഗം ചെയ്തെന്ന് ആവർത്തിച്ച പ്രതിപക്ഷനേതാവ് ഗവർണർ വിമർശനത്തിന് അതീതനല്ലെന്ന് വ്യക്തമാക്കി. വിസിയുടെ ചെവിയിൽ പറയേണ്ടതല്ല നിയമന വിഷയങ്ങളെന്നും, ഉത്തരവാദിത്തം നിർവ്വഹിക്കുന്നില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. 

രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള ഗവർണറുടെ ശുപാർശ സംസ്ഥാന സർക്കാർ ഇടപെട്ട് നിരാകരിച്ചെന്ന വാർത്തകൾ പരോക്ഷമായി ശരിവെക്കുകയാണ് ഗവർണർ ഇന്ന് ചെയ്തത്. പൗരന്‍റെ കടമകൾ എടുത്തു വിവരിക്കുന്ന ഭരണഘടനയുടെ 51-എ അനുച്ഛേദം പറഞ്ഞാണ് ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിയെ ആദരിക്കേണ്ട ബാധ്യത ഓ‌ർമ്മിപ്പിച്ചത്. രാജ്യത്തിന്‍റെ യശസ്സിന് കളങ്കമുണ്ടാക്കിയെന്ന കഴിഞ്ഞ ദിവസത്തെ സൂചനയും ഇന്നത്തെ കടമ ഓർമ്മിപ്പിക്കലും ചെന്നിത്തല തുറന്നുവിട്ട വിവാദം പരിമിതികൾക്കുള്ളിൽ നിന്ന് ഗവർണർ സമ്മതിക്കുകയാണ്. ഡിലിറ്റ് ശുപാർശ നൽകാൻ അധികാരമില്ലെന്ന വിമർശനങ്ങൾ തള്ളുന്ന ഗവർണർ പരസ്യ ചർച്ചകൾ നിർത്തണമെന്നും ആവശ്യപ്പെടുന്നു. 

വാ പോയ കോടാലിയായ കെ സുരേന്ദ്രന്‍റെ മെഗഫോൺ അല്ല പ്രതിപക്ഷമെന്നാണ് സതീശൻ്റെ പ്രതികരണം. തെറ്റ് പറ്റിയെന്ന് ഗവർണർ പറഞ്ഞു, നിയമ വിരുദ്ധമാണെങ്കിൽ വിസിയെ പുറത്താക്കാൻ ഗവർണർ തയ്യാറാകണം. ഗവർണർ വിമർശനത്തിന് അതീതനല്ല.  ഗവർണർ ചാൻസിലർ പദവിയിൽ ഇരുന്ന് ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കേണ്ടി വരുമെന്നും പ്രതിപക്ഷ  നേതാവ് പറഞ്ഞു.

കോവളത്ത് വിദേശ പൗരന്‍റെ കയ്യില്‍ നിന്നും പൊലീസ് മദ്യം പിടിച്ച് വാങ്ങി ഒഴിച്ച് കളഞ്ഞ വിഷയത്തിൽ സർക്കാരിനെ സതീശന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഒരു സംഭവം ഉണ്ടാകുമ്പോൾ ഒറ്റപെട്ട സംഭവം എന്ന് പറയുന്നത് പതിവായി മാറിയിരിക്കുകയാണ്. എസ്‍പിമാർ സിപിഎം ജില്ലാ സെക്രട്ടറിയുടെ കീഴിലാണെന്നും ലൈൻ ഓഫ് കൺട്രോൾ നഷ്ടമായെന്നും സതീശൻ കുറ്റപ്പെടുത്തി. ഉത്തരവാദിത്തം പാർട്ടിക്കും സ൪ക്കാരിനുമാണ്. സ്ത്രീകൾക്ക് സ്റ്റേഷനിൽ പോകാൻ പറ്റുന്നില്ല. പൊലീസിനെ എല്ലാവരും ഭയക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു, എൻ വാസുവിന്‍റെ റിമാന്‍ഡ് നീട്ടി