സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ അക്രമം. വലിയപറമ്പ പടന്നക്കടപ്പുറത്ത് ആണ് സംഭവം. എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.

കാസർകോട്: കാസർകോട് സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ അക്രമം. വലിയപറമ്പ പടന്നക്കടപ്പുറത്ത് ആണ് സംഭവം. എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പ്രദേശത്ത് കല്ലേറും പൊലീസിന്റെ ലാത്തിച്ചാർജ്ജും നടന്നു. തുടർച്ചയായി പടന്നക്കടപ്പുറം കോൺഗ്രസ് ഭവന് നേരെയും ആക്രമണം ഉണ്ടായി. ഫർണിച്ചർ ഉൾപ്പെടെ നശിപ്പിച്ചു. പിന്നിൽ സിപിഎം പ്രവർത്തകർ ആണെന്നാണ് കോൺഗ്രസ് ആരോപണം. പടന്നക്കടപ്പുറം സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസായി പ്രവർത്തിക്കുന്ന പി പി ദാമോദരൻ സ്മാരക മന്ദിരത്തിന് നേരെയും ആക്രമണം ഉണ്ടായി.

Add Asianetnews as a Preferred SourcegooglePreferred

Asianet News Live | Thrissur Fireworks Blast | Kerala Breaking News | Malayalam News | HD News